ടി.​എം.​സി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ക്കു​ന്ന അ​മി​നിറ്റി സെ​ന്റ​ർ സം​ബ​ന്ധി​ച്ച്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

ടി.​എം.​സി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ അ​മി​നിറ്റി സെ​ന്റ​ർ നി​ർ​മി​ക്കു​ന്നു

ദു​ബൈ: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ത​ങ്ക​വേ​ലു​വി​ന്റെ പേ​രി​ൽ കാ​മ്പ​സി​ന​ക​ത്ത് അ​മി​നിറ്റി സെ​ന്റ​ർ നി​ർ​മി​ക്കു​ന്നു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൂ​ടി സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​മാ​ണ് കേ​ന്ദ്രം നി​ർ​മി​ക്കു​ക​യെ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ ദു​ബൈ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ദ്യ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ ഒ​രു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് അ​മി​നി​റ്റി സെ​ന്റ​ർ നി​ർ​മി​ക്കു​ന്ന​തെ​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ​യും യു.​എ.​ഇ​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ.​കെ.​എം.​ജി​യു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

അ​ഞ്ച് നി​ല​ക​ളി​ലാ​യി മു​പ്പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യി​ലാ​ണ് ഡോ. ​ത​ങ്ക​വേ​ലു അ​മി​നി​റ്റി, മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​ർ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ൽ മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി മ്യൂ​സി​യം, ഡോ​ക്ട​ർ​മാ​ർ​ക്കും മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ൻ​കു​ബേ​ഷ​ൻ സെ​ന്റ​ർ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​കും.

നി​ർ​മാ​ണ​ത്തി​ന് തു​ക ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ദ്യ​മെ​ത്തു​ന്ന മൂ​ന്നൂ​റ് പേ​രി​ൽ​നി​ന്ന് ഒ​രു​ല​ക്ഷം മു​ത​ൽ 15 ല​ക്ഷം രൂ​പ വ​രെ സ​മാ​ഹ​രി​ച്ച് കേ​ന്ദ്ര​ത്തി​ൽ അം​ഗ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി. കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​സി​ഡ​ന്റ് ഡോ. ​ജോ​ൺ പ​ണി​ക്ക​ർ, എ.​കെ.​എം.​ജി പ്ര​സി​ഡ​ന്‍റ്​ ഡോ. ​സു​കു മ​ല​യി​ൽ കോ​ശി, ഡോ. ​എം.​എ. മു​ഹ​മ്മ​ദ്, ഡോ. ​സി​റാ​ജു​ദ്ദീ​ൻ പി. ​മൊ​യ്ദീ​ൻ, ഡോ. ​കൃ​ഷ്ണ​പ്ര​സാ​ദ്, ഡോ. ​ഫി​റോ​സ് ഗ​ഫൂ​ർ, ഡോ. ​ജ​മാ​ലു​ദ്ദീ​ൻ അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - TMC alumni build amenity center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.