നാ​ളെ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

ദു​ബൈ: റ​മ​ദാ​ൻ മാ​സ​പ്പി​റ​വി കാ​ണാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ചൊ​വ്വാ​ഴ്ച നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ യു.​എ.​ഇ ഫ​ത്​​വ കൗ​ൺ​സി​ൽ പൊ​തു​ജ​ന​ങ്ങ​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഹി​ജ്​​റ മാ​സം ശ​അ്ബാ​ൻ 29 ആ​ണ്​ ചൊ​വ്വാ​ഴ്ച.

മാ​സ​പ്പി​റ​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ ബു​ധ​നാ​ഴ്ച റ​മ​ദാ​ൻ ഒ​ന്നാ​യി​രി​ക്കും. ഇ​ല്ലെ​ങ്കി​ൽ ശ​അ്ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച​യാ​ണ്​ വ്ര​തം ആ​രം​ഭി​ക്കു​ക. റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​ർ​ണ​യ ക​മ്മി​റ്റി ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6ന്​ ​അ​ബൂ​ദ​ബി​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഖ​സ​ർ അ​ൽ ഹു​സ്‌​നി​ൽ ചേ​രു​മെ​ന്നും കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

യു.​എ.​ഇ ഫ​ത്‌​വ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ അ​ബ്ദു​ല്ല ബി​ൻ ശൈ​ഖ്​ അ​ൽ മ​ഹ്ഫൂ​സ് ബി​ൻ ബ​യ്യ അ​ധ്യ​ക്ഷ​നാ​കു​ന്ന ക​മ്മി​റ്റി​യി​ൽ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഉ​മ​ർ ഹ​ബ്തൂ​ർ അ​ൽ ദാ​രി​യും പ​ങ്കെ​ടു​ക്കും. മ​ഗ്‌​രി​ബ് പ്രാ​ർ​ഥ​ന​ക്ക്​ ശേ​ഷം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ, യു.​എ.​ഇ​യി​​ലെ അം​ഗീ​കൃ​ത മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും ക​ണ്ടെ​ത്ത​ലു​ക​ളും അ​വ​ലോ​ക​നം ചെ​യ്യും.

അം​ഗീ​കൃ​ത രീ​തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന എ​ല്ലാ റി​പ്പോ​ർ​ട്ടു​ക​ളും ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും. മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വ​ഴി റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ കൗ​ൺ​സി​ൽ നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​മ്മി​റ്റി​യു​ടെ ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞാ​ൽ, റ​മ​ദാ​ൻ ആ​രം​ഭം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ൾ വ​ഴി പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Call to observe the lunar eclipse today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.