അബ്ദുൽ ലത്തീഫ്
തബൂക്ക്: ഹഖിലിൽ സ്വന്തം സ്ഥാപനത്തിൽ ജോലിചെയ്യവേ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തബൂക്ക് കിങ് ഫഹദ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരവേ മരിച്ച തമിഴ്നാട് ചെന്നൈ സ്വദേശി അബ്ദുൽ ലത്തീഫിെൻറ (61) മൃതദേഹം ഹഖിലിൽ ഖബറടക്കി.
രാജി മസ്ജിദിൽ ജുമാ നമസ്കാര ശേഷം മയ്യിത്ത് നമസ്കാരം നടന്നു. പിതാവ്: പരേതനായ അബ്ദുൽ വഹാബ്, മാതാവ്: പരേതയായ മൈതീൻ ബീവി, ഭാര്യ: ഫാത്തിമ ഗനി, മക്കൾ: മുഹമ്മദ് യൂസുഫ്, മീരാൻ മൊയ്തീൻ, ഇമ്രാൻ ഖാൻ. സഹോദരങ്ങൾ: ജവാർല, ഷംസു റഹ്മാൻ, മുഹമ്മദ് ഈസ, സഹോദരിമാർ: ഷമ്ഷുവി ബീവി, തഹസിൽ ബീവി, റംസാൻ ബീവി. സ്പോൺസർ സ്വാലിഹ് മുസൗദി, സി.സി.സി.ഡബ്ല്യു അംഗങ്ങളായ സിറാജ് എറണാകുളം, ഇസ്മായിൽ പുള്ളാട്ട്, കെ.എം.സി.സി വെൽഫയർ വിങ് എന്നിവർ ചേർന്ന് നടപടികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.