റാക് പൊലീസ് മീഡിയ-പബ്ലിക് റിലേഷന്‍സ് വകുപ്പ് ശൈത്യകാല സംഗമത്തില്‍ റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രി. ഡോ. അബ്ദുല്ല ബിന്‍ സല്മാന് അല്‍ നുഐമി, മീഡിയ ആൻഡ്
പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവ്ദി തുടങ്ങിയവര്‍
റാസല്‍ഖൈമ: റാക് പൊലീസ് മീഡിയ-പബ്ലിക് റിലേഷന്‍സ് വകുപ്പ് പുതിയ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപംനല്‍കിയതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ശൈത്യകാല സംഗമത്തിലാണ് പദ്ധതി അവതരിപ്പിച്ചതെന്ന് മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കേണല്‍ ഹമദ് അബ്ദുല്ല അല്‍ അവ്ദി പറഞ്ഞു. ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താനും ടീം വര്‍ക്ക് മനോഭാവം വളര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു ശൈത്യകാല സംഗമം ഒരുക്കിയത്. വരുംനാളുകളില്‍ രാജ്യ നേതൃത്വത്തിന്റെ ദൗത്യങ്ങള്‍ക്കൊപ്പം മുന്നേറുന്ന ആധുനിക മീഡിയ പദ്ധതികള്‍ നടപ്പാക്കും.
റാക് പൊലീസ് സേനയുടെ മീഡിയ സാന്നിധ്യം ശക്തിപ്പെടുത്തി അവരുടെ സുരക്ഷാ- സാമൂഹിക സന്ദേശങ്ങള്‍ക്ക് വിപുലമായ പ്രചാരണം ഉറപ്പ് വരുത്തും. നവീന ആശയങ്ങളും പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനും മീഡിയ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കുന്നതിനുമുള്ള വേദിയായി ശൈത്യകാലസംഗമം മാറി. ജോലി സമ്മർദങ്ങളില്‍നിന്ന് മാറി ജീവനക്കാര്‍ക്ക് സൗഹൃദപരമായ അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെട്ടതായും ഹമദ് അബ്ദുല്ല തുടര്‍ന്നു. റാക് പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രി. ഡോ. അബ്ദുല്ല ബിന്‍ സല്മാന് അല്‍ നുഐമിയും ഉദ്യോഗസ്ഥരും ജീവനക്കാരും സംഗമത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.