യു.​എ.​ഇ ടൂ​ര്‍ 

യു.​എ.​ഇ ടൂ​ര്‍; റാ​സ​ല്‍ഖൈ​മ​യി​ല്‍ ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ ടൂ​ര്‍ 2026 പു​രു​ഷ വി​ഭാ​ഗ​ത്തി​ന്‍റെ മൂ​ന്നാം ഘ​ട്ട​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ സു​ര​ക്ഷാ ഒ​രു​ക്കം പൂ​ര്‍ത്തി​യാ​യി. 183 കി.​മീ. ദൈ​ര്‍ഘ്യ​മു​ള്ള മൂ​ന്നാം​ഘ​ട്ട യു.​എ.​ഇ ടൂ​ര്‍ ബു​ധ​നാ​ഴ്ച​യാ​ണ് റാ​സ​ല്‍ഖൈ​മ​യി​ല്‍ ന​ട​ക്കു​ന്ന​ത്. റൂ​ട്ടി​ലു​ട​നീ​ളം പ്ര​ധാ​ന റോ​ഡു​ക​ളി​ലും നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ലും ക​ര്‍ശ​ന​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യ​താ​യി ഇ​വ​ന്‍റ് ക​മ്മി​റ്റി ചെ​യ​ര്‍മാ​നും റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍സ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​റു​മാ​യ ബ്രി. ​ജ​ന​റ​ല്‍ ഡോ. ​യൂ​സ​ഫ് സാ​ലിം ബി​ന്‍ യാ​ഖൂ​ബ് പ​റ​ഞ്ഞു.

18ന് ​ഉ​ച്ച​ക്ക് ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം​ഘ​ട്ട ടൂ​ര്‍ വൈ​കീ​ട്ട് സ​മാ​പി​ക്കും. സ്റ്റാ​ര്‍ട്ട് പോ​യ​ന്‍റ് മു​ത​ല്‍ ഫി​നി​ഷ് ലൈ​ന്‍ വ​രെ സു​ര​ക്ഷ​യും ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ട്രാ​ഫി​ക് പ​ട്രോ​ളു​ക​ള്‍ വി​ന്യ​സി​ക്കും.

പൊ​തു​ജ​ന​ങ്ങ​ള്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍നി​ന്ന് മാ​ത്രം മ​ത്സ​രം ആ​സ്വ​ദി​ക്ക​ണം. ഡ്രൈ​വ​ര്‍മാ​ര്‍ മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടെ പാ​ലി​ച്ച് ല​ഭ്യ​മാ​യ പാ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. ലോ​കോ​ത്ത​ര കാ​യി​ക​മേ​ള​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് എ​ല്ലാ വി​ഭാ​ഗ​മാ​ളു​ക​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഡോ. ​യൂ​സ​ഫ് സ​ലിം അ​ഭ്യ​ര്‍ഥി​ച്ചു. യൂ​നി​യ​ന്‍ സൈ​ക്ലി​സ്റ്റ് ഇ​ന്‍റ​ര്‍നാ​ഷ​ന​ലു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി സ്പോ​ര്‍ട്സ കൗ​ണ്‍സി​ലാ​ണ് യു.​എ.​ഇ ടൂ​റി​ന്‍റെ സം​ഘാ​ട​ക​ര്‍.

Tags:    
News Summary - UAE Tour; One stop in Ras Al Khaimah completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.