ഷാർജ: എമിറേറ്റിൽ പുതുതായി രൂപകൽപനചെയ്ത നമ്പർ കാർ നമ്പർപ്ലേറ്റുകൾ ഫെബ്രുവരി 16 മുതൽ ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു. കാർ ഉടമകൾക്ക് പഴയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയ മോഡലിലുള്ളവക്ക് അപേക്ഷ സമർപ്പിക്കാം.
വാഹന ലൈസൻസിങ് വകുപ്പ് പ്രതിനിധീകരിക്കുന്ന ഷാർജ പൊലീസായിരിക്കും തിങ്കളാഴ്ച മുതൽ പുതിയ നമ്പർ പ്ലേറ്റുകൾ അനുവദിക്കുക.
തസ്ജീൽ വില്ലേജ് ഷാർജ, ഷാർജ ക്ലാസിക് കാർസ് ക്ലബ്, തസ്ജീൽ വില്ലേജ് ഖോർഫക്കാൻ എന്നീ കേന്ദ്രങ്ങളിലായിരിക്കും പുതിയ നമ്പർ പ്ലേറ്റുകൾ അനുവദിക്കുന്ന നടപടികൾ നടത്തുക. കാർ ഉടമകൾക്ക് ഈ മൂന്ന് കേന്ദ്രങ്ങൾ സന്ദർശിച്ച് പഴയ നമ്പർ പ്ലേറ്റുകൾ മാറ്റിയെടുക്കാമെന്ന് ജനറൽ കമാൻഡ് അഭ്യർഥിച്ചു.
എമിറേറ്റിന്റെ സൗന്ദര്യവും പൈതൃകവും അടയാളപ്പെടുത്തുന്ന രൂപത്തിലാണ് പുതിയ നമ്പർ പ്ലേറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.