ഷാര്‍ജ: രണ്ടായിരം ദിര്‍ഹം കളഞ്ഞ് പോയത് എവിടെയാണെന്ന് പോലും തൃശ്ശൂര്‍ സ്വദേശി അമിത് മന്‍സൂറിന് ഓര്‍മയില്ലായിരുന്നു. ഷാര്‍ജ അല്‍ ഹസാനയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നി ന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ച് പോകുന്നതിനിടയിലാണ് പണം നഷ്ടപ്പെട്ട വിവരം മന്‍സൂര്‍ മനസിലാക്കിയത്. എന്നാല്‍ ലുലുവിലെ കസ്റ്റമര്‍ സേവന വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ അവിടെ പണം കിട്ടിയിരുന്നില്ല.
ബന്ധപ്പെടുവാനുള്ള നമ്പറും മറ്റും നല്‍കിയാണ് മന്‍സൂര്‍ മടങ്ങിയത്. മണിക്കൂറുകള്‍ക്കു ശേഷം ലുലുവില്‍ നിന്ന് മാനേജര്‍ അഫ്സല് വിളിച്ച് പൈസ കിട്ടിയ വിവരം പറഞ്ഞപ്പോളാണ് ആശ്വാസമായത്. സ്ഥാപനത്തിലെ സെയില്‍സ്മാനായ നേപ്പാള്‍ സ്വദേശി സുധീലിനാണ് പണം വീണ് കിട്ടിയത്. ഉടനെ തന്നെ പണം ബന്ധപ്പെട്ട വിഭാഗത്തില്‍ ഏല്‍പ്പിച്ചു. വിവരം അറിഞ്ഞ് സ്ഥാപനത്തില്‍ തിരിച്ചെത്തിയ മന്‍സൂറിന് അക്കൗണ്ട്സ് മാനേജര്‍ പണം കൈമാറി. എട്ട് വര്‍ഷമായി ഇയാള്‍ ലുലുവില്‍ ജോലിയില്‍ കയറിയിട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.