ദുബൈ: സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി നായനാർ അനുസ്മരണം സംഘടിപ്പിച്ചു. സി.പി.എം എറണാകുളം ജില്ല സെക്രട്ടേറിയറ്റ് അംഗവും ശിശുക്ഷേമ സമിതി എറണാകുളം ജില്ല വൈസ് പ്രസിഡന്റുമായ അഡ്വ.കെ.എസ്. അരുൺകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
ആദ്യ ഇ.എം.എസ് സർക്കാർ മുതൽ ഇടതുപക്ഷം കേരളം ഭരിക്കുമ്പോഴാണ് ഏറ്റവും വിപ്ലവകരമായ മാറ്റങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചതെന്നും ജനകീയാസൂത്രണം, ടെക്നോപാർക്ക്, കുടുംബശ്രീ, സാക്ഷരതാ മിഷൻ എന്നിങ്ങനെ നിരവധി മാതൃകകൾ മുന്നോട്ടുവെച്ച നായനാർ സർക്കാറിന്റെ അതേ മാതൃക പിന്തുടർന്നാണ് പിണറായി വിജയൻ സർക്കാർ നവകേരളം സൃഷ്ടിക്കുന്നതെന്നും കേരളത്തിലെ ഈ മാറ്റങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സാധിക്കണമെന്നും പിന്നീട് സംസാരിച്ച സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ. ജയൻ അഭിപ്രായപ്പെട്ടു. നായനാർ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവായിരുന്നുവെന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ഓർമ പ്രസിഡന്റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. യോഗത്തിന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതവും ഐ.ടി കൺവീനർ അശ്വതി നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.