ദുബൈ മുട്ടം മുസ്​ലിം ജമാഅത്ത്​  കമ്മിറ്റി 60ാം വാർഷികം ആഘോഷിച്ചു

ദുബൈ: ദബൈ മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ 60 വാർഷികഘോഷ പരിപാടികൾക്ക് സമാപനമായി. യു.എ.ഇ.യിലെ മത- സാമൂഹിക, മാധ്യമ,ജീവകാരുണ്യ രംഗത്തെ പ്രമുഖരായ ശംസുദ്ദീൻ ബിൻ മൊഹ്യുദ്ദീൻ, വി.കെ.ഹംസ അബ്ബാസ്, പി.എ.ഇബ്രാഹിം ഹാജി, കട്ടിപ്പാറ അബൂബക്കർ മൗലവി, കായക്കൊടി ഇബ്രാഹിം കുട്ടി മുസ്ലിയാർ, എളേറ്റിൽ ഇബ്രാഹിം, ഡോ: കെ.പി.ഹുസൈൻ , യൂസഫ് അൽ ഫലഹ എന്നിവരെ ചടങ്ങിൽ എക്സലൻസി അവാർഡുകൾ നൽകി ആദരിച്ചു. ദീർഘകാലം പ്രവാസ ജീവിതം നയിക്കുന്ന മുട്ടം നിവാസികളെയും ചടങ്ങിൽ ആദരിച്ചു.
സമാപന സമ്മേളനം യു എ ഇ.എക്സചേഞ്ച് സി.എം.ഒ.ഗോപകുമാർ ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. 
നാടി​െൻറ മഹത്തായ പാരമ്പര്യത്തെ ഉൾകൊണ്ട് പരസ്പരം ഐക്യം നിലനിർത്താൻ പുതിയ തലമുറയെ പ്രാപ്തരാക്കുകയാണ് സാമൂഹിക കൂട്ടായ്മകൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.  വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ െഎക്യത്തി​െൻറയും സമാധാനത്തി​െൻറയും  സന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കേണ്ട കാലഘട്ടത്തിൽ മുട്ടം ജമാഅത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടി ദുബൈ സുന്നി സ​െൻറർ പ്രസിഡൻറ് ഹാമിദ് കോയമ്മ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ദുബൈ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥനായ ശൈഖ് ലൂ ഐ അഹമ്മദ് അൽ നഖർ മുഖ്യാഥിതിയായിരുന്നു.
ജമാഅത്ത് പ്രസിഡണ്ട് ടി.പി.മഹമ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. വിനോദ് നമ്പ്യാർ, അഡ്വ: ടി.കെ.ഹാഷിക്ക്, അശറഫ് താമരശ്ശേരി, എസ്.പി.മുഹമ്മദ് കുഞ്ഞി, പി.സക്കരിയ്യ മുഹമ്മദ്, എസ്.പി.അബ്ദുറഹിമാൻ, വി.പി.മുഹമ്മദ് ആലം, പി.ശാഫി, എം.ശാദുലി, എം.കെ.കമറുദ്ദീൻ, പി.ശിഹാബ്, ബി.എ.നാസർ, ടി.പി.അശറഫ് എന്നിവർസംസാരിച്ചു. 
വിവിധ വിഷയങ്ങളെ കുറിച്ചുള്ള ക്ലസ്റ്റുകൾ, വിവിധ കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു. 
ജമാഅത്ത് ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതവും വൈസ് പ്രസിഡണ്ട് സി.പി.ജലീൽ നന്ദിയും പറഞ്ഞു.
 

Tags:    
News Summary - MUTTAM-JAMATH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.