‘മുഖദ്ദിമ’ മലയാള പരിഭാഷയുടെ ഗൾഫ് പ്രകാശനം യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖിക്ക് നൽകി അഹ്മദ് കബീർ ബാഖവി നിർവഹിക്കുന്നു
അബൂദബി: ഇബ്നു ഖൽദൂന്റെ വിശ്വവിഖ്യാത ഗ്രന്ഥമായ 'മുഖദ്ദിമ'യുടെ മലയാള പരിഭാഷ ഗൾഫ് പ്രകാശനം അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. അഹമ്മദ് കബീർ ബാഖവി, യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് യു. അബ്ദുല്ല ഫാറൂഖിക്ക് നൽകി പ്രകാശനം ചെയ്തു. ബഹുഭാഷാ പണ്ഡിതനായ പ്രഫ. കെ.പി. കമാലുദ്ദീനാണ് ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത്.
കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് സ്വാബിർ മാട്ടൂൽ അധ്യക്ഷത വഹിച്ചു. തുഹ്ഫ മിഷൻ ചെയർമാൻ വി.പി.കെ അബ്ദുല്ല പുസ്തകപരിചയം നടത്തി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജന. സെക്രട്ടറി ഇ.കെ. അബ്ദുസ്സലാം, നവോത്ഥാനം മാഗസിൻ എഡിറ്റർ അബ്ദു ശിവപുരം, വചനം ബുക്സ് മാനേജർ സിദ്ദീഖ് കുറ്റിക്കാട്ടൂർ, ഷമിൽ കമാലുദ്ദീൻ, അഡ്വ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ആലം, സാദിഖ് മുട്ടം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കോഴിക്കോട് വചനം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.