Posted On
date_range Updated On
date_range അജ്മാനിൽ ഓൺലൈൻ പഠനം നീട്ടി
അജ്മാന്‍: അജ്മാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് ആറുവരെ ഓൺലൈൻ പഠനം നീട്ടി. എല്ലാ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാർച്ച് രണ്ടു മുതൽ നാല് വരെ നേരത്തെ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിരുന്നു. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതിന് അനുസരിച്ച് ക്ലാസ് റൂം പഠനം പുനരാരംഭിക്കുമെന്നായിരുന്നു അജ്മാൻ സ്വകാര്യ വിദ്യാഭ്യാസ കാര്യാലയം അറിയിച്ചിരുന്നത്. എന്നാൽ, സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നത് കണക്കിലെടുത്താണ് മാർച്ച് ആറുവരെ പഠനം ഓൺലൈനായി തുടരാൻ തീരുമാനിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.