ഇറാന്റെ ആക്രമണം തുടരുന്നു; പുതിയ സുരക്ഷിത വ്യോമ ഇടനാഴികൾ തുറന്ന്​ യു.എ.ഇ

ദുബൈ: ഇറാൻ നടത്തുന്ന ആക്രമണത്തിനെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിത വ്യോമ ഇടനാഴി തുറന്ന്​ യു.എ.ഇ. വിവിധ ഗൾഫ്​ രാജ്യങ്ങളുമായി സഹകരിച്ചാണ്​ മണിക്കൂറിൽ 48 വിമാനങ്ങൾക്ക്​ കടന്നുപോകാൻ സാധിക്കുന്ന രീതിയിൽ പുതിയ ഇടനാഴികൾ തുറന്നിരിക്കുന്നത്​. രാജ്യത്തെ സാമ്പത്തിക, ടൂറിസം പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്താനാണ്​ നടപടിയെന്ന്​ ചൊവ്വാഴ്ച വൈകീട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സാമ്പത്തികകാര്യ, ടൂറിസം വകുപ്പ്​ മന്ത്രി അബ്​ദുല്ല ബിൻ തൂഖ്​ അൽ മർറി വ്യക്തമാക്കി.

പുതിയ ഇടനാഴിയിലൂടെ മാർച്ച്​ ഒന്നുമുതൽ 60വിമാനങ്ങളിലായി 18,000ത്തോളം യാത്രക്കാർ സഞ്ചരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. അടുത്ത ഘട്ടത്തിൽ ദേശീയ വിമാനക്കമ്പനികൾ 80 സർവീസുകൾകൂടി നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്​.

ഇറാന്‍റെ ആക്രമണങ്ങൾ ന്യായീകരണമില്ലാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക്​ കാരണമാകുന്നതുമാണെന്ന്​ വാർത്തസമ്മേളനത്തിൽ സംസാരിച്ച അന്താരാഷ്​ട്ര സഹകരണ വകുപ്പ്​ മന്ത്രി റീം അൽ ഹാശിമി പറഞ്ഞു. അതേസമയം, സംഘർഷത്തിന്റെ വ്യാപനം ആഗ്രഹിക്കുന്നില്ലെന്നും സൈനിക ഇടപെടലുകൾ സ്ഥിരമായ പരിഹാരങ്ങളിലേക്ക്​ നയിക്കുമെന്ന്​ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.എ.ഇക്ക്​ നേരെ ഇതുവരെ ഇറാൻ 186 ബാലിസ്റ്റിക്​ മിസെലുകളും 812 ഡ്രോണുകളും അയച്ചിട്ടുണ്ടെന്ന്​ അധികൃതർ വെളിപ്പെടുത്തി. ഇവയിൽ ഒരു ബാലിസ്റ്റിക്​ മിസൈലും 57ഡ്രോണുകളുമാണ്​ പ്രതിരോധ സംവിധാനങ്ങൾ ഭേദിച്ച്​ നിലത്ത്​ പതിച്ചത്​. അതോടൊപ്പം രാജ്യത്തേക്ക്​​ അയച്ച എട്ട്​ ക്രൂസ്​ മിസൈലുകളും തകർത്തു. മേഖലയിലെ സംഘർഷം എത്രകാലം നീണ്ടാലും രാജ്യ സുരക്ഷയൊരുക്കാനുള്ള സംവിധാനങ്ങൾ കൈവശമുണ്ടെന്നും പ്രതിരോധ മന്ത്രാലയം പ്രതിനിധി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ആകെ 11 ബാലിസ്റ്റിക്​ മിസൈലുകളും 123 ഡ്രോണുകളുമാണ്​ രാജ്യത്ത് ​​വ്യോമപ്രതിരോധ സംവിധാനം ചൊവ്വാഴ്ച തടഞ്ഞത്​.

Tags:    
News Summary - Iran's attacks continue; UAE opens safe air corridors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.