Posted On
date_range Updated On
date_range ദുബൈ യു.എസ് കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ച് തീപ്പിടുത്തം; ആർക്കും പരിക്കില്ല
ദുബൈ: നഗരത്തിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര സേവന വിഭാഗങ്ങൾ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിച്ചതായി ദുബൈ മീഡിയ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
സംഭവത്തിൽ ആർക്കും പരിക്ക് സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണത്തിലാണെന്നും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.