വ്യാജ വാർത്ത പ്രചരിപ്പിക്കരുത്​; മലയാള മാധ്യമങ്ങൾ ജാ​ഗ്രത പുലർത്തണം -എം.എ യൂസുഫലി

അബൂദബി: ഗൾഫ് മേഖലയിൽ നിലവിലുള്ള പ്രതിസന്ധിയിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന്​ വിട്ടുനിൽക്കണമെന്ന്​ നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ​ഗ്രൂപ് ചെയർമാനുമായ എം.എ യൂസുഫലി. ജി.സി.സി രാഷ്ട്രങ്ങൾ കേരളത്തിന് അന്നം തരുന്ന രാഷ്ട്രമാണ്. ജി.സി.സി രാജ്യങ്ങൾക്ക് എന്ത് സംഭവിച്ചാലും അതിനെ നേരിടാൻ കാര്യശേഷിയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത്​. തെറ്റായ വാർത്തകളും എ.ഐ സൃഷ്ടികളും വ്യാപകമായി പ്രചരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങളും വാർത്തകളും പ്രചരിപ്പിച്ച് നാട്ടിലുള്ള അമ്മമാരെയും കുട്ടികളെയും പരിഭ്രാന്തരാക്കരുതെന്നും വിഡിയോ സന്ദേശത്തിൽ യൂസുഫലി വ്യക്തമാക്കി.

സർക്കാർ വൃത്തങ്ങളിൽനിന്ന് വരുന്ന വാർത്തകൾ മാത്രം റിപ്പോർട്ട് ചെയ്യണമെന്നും അല്ലെങ്കിൽ നടപടി ക്രമങ്ങൾ നേരിടുക എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാള മാധ്യമങ്ങൾ ജനങ്ങളെ ഭയചകിതരാക്കിയാണ് വാർത്തകൾ കൈകാര്യം ചെയ്യുന്നത്. അവയിൽ ജാ​ഗ്രതയുണ്ടാകണം. ജി.സി.സിയിൽ രാഷ്ട്രങ്ങളിൽ ഭക്ഷ്യപ്രതിസന്ധിയുണ്ടാകില്ലെന്നും ലുലുസ്റ്റോറുകൾ എല്ലാ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും യൂസുഫലി പറഞ്ഞു.

Tags:    
News Summary - Don't spread fake news; Malayalam media should be vigilant - M.A. Yusuffali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.