നാളെ മഴക്ക്​ സാധ്യത

ദുബൈ: ബുധനാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിത്യസ്ത തീവ്രതയിൽ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.എം.സി) അറിയിച്ചു. മഴക്ക്​ പിന്നാലെ താപനിലയിലും കുറവുണ്ടാകും. ബുധനാഴ്ച കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നതിന്‍റെ ഭാഗമായാണ്​ നേരിയ മഴ പ്രതീക്ഷിക്കുന്നത്​.

ചൊവ്വാഴ്ച രാത്രി മുതൽ ദ്വീപുകളിലും പടിഞ്ഞാറൻ ​മേഖലകളിലും മേഘങ്ങൾ വ്യാപിക്കുകയും ബുധനാഴ്ചയോടെ ചെറിയ മഴയായി മാറുമെന്നുമാണ്​ കരുതുന്നത്​. ബുധനാഴ്ച ന്യൂനമർദം കൂടുതൽ ശക്​തമാകുമെന്നും മേഘങ്ങൾ അബൂദബയിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കും നീങ്ങുമെന്നും തുടർന്ന്​ വടക്ക്​-കിഴക്കൻ മേഖലകളിലേക്ക്​ ഇത്​ വ്യാപിക്കുകയും ചെയ്യുമെന്നാണ്​ എൻ.സി.എമ്മിന്‍റെ പ്രവചനം.

മികച്ച സ്ഥലങ്ങളിൽ നേരിയ മഴക്കാണ്​ സാധ്യതയയെങ്കിലും വടക്ക്​, കിഴക്ക്​ മേഖലകളിൽ ശക്​തമാവാനും സാധ്യതയുണ്ട്​. വ്യാഴാഴ്ച രാത്രി മുതൽ മേഘങ്ങൾ കുറയും. കാറ്റ് തെക്ക്-കിഴക്ക് ദിശയിലായിരിക്കും.

ഇത്​ പിന്നീട്​ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മാറും. ചൊവ്വാഴ്ച രാത്രി മുതൽ വ്യാഴാഴ്ച വരെ അറേബ്യൻ ഗൾഫിലെ കടൽ പ്രക്ഷുബ്​ധമാകുമെന്നും എൻ.സി.എം വ്യക്​തമാക്കി.

Tags:    
News Summary - Chance of rain tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.