ഫുജൈറ: യു.എ.ഇയിൽ കുടുങ്ങിയ ഇന്ത്യൻ യാത്രക്കാർക്കായി സ്പൈസ്ജെറ്റ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫുജൈറയിൽനിന്ന് പ്രത്യേക വിമാന സർവിസുകൾ നടത്തും. ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ നടത്തുന്നത്. ഇതിൽ രണ്ട് സർവിസുകൾ മുംബൈയിലേക്കാണ്. യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായാണ് പ്രത്യേക സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.
ബുധനാഴ്ച മുതൽ ഫുജൈറ-ഡൽഹി, ഫുജൈറ-മുംബൈ റൂട്ടുകളിൽ നിശ്ചിത സർവിസുകൾ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാരുടെ ആവശ്യം കൂടുകയും ആവശ്യമായ അനുമതികൾ ലഭിക്കുകയും ചെയ്താൽ കൂടുതൽ പ്രത്യേക സർവിസുകൾ നടത്താനുള്ള സാധ്യതയും കമ്പനി പരിശോധിക്കുന്നതായി അറിയിച്ചു. അടിയന്തിരമായി നാട്ടിലേക്ക് പോകേണ്ട യാത്രക്കാർക്ക് വലിയ രീതിയിൽ ഉപകാരപ്പെടുന്നതാണ് സ്പൈസ്ജെറ്റ് പ്രഖ്യാപിച്ച സർവിസുകൾ.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ വ്യോമപാതകൾ അടച്ചതിനെ തുടർന്ന് ഇന്ത്യൻ വിമാന സർവിസുകൾ മിക്കതും റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മാത്രം ഇന്ത്യൻ എയർലൈൻസുകൾ 357 അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ഫെബ്രുവരി 28 മുതൽ മൂന്ന് ദിവസത്തിനിടെ മൊത്തം1,117 അന്താരാഷ്ട്ര സർവിസുകളാണ് ഇന്ത്യൻ എയർലൈൻസുകൾ റദ്ദാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.