ജോയ്‍ ആലുക്കാസ് എക്സ്ചേഞ്ച് ആപ് ഇനി ‘ജോയ്​പേ’

ദുബൈ: ജോയ്​ ആലുക്കാസ്​ എക്സ്​ചേഞ്ച് മൊബൈൽ ആപ്ലിക്കേഷന് ഇനി പുതിയ പേര്.​ ‘ജോയ്​പേ’ എന്ന പേരിലാണ്​ ആപ്പിനെ കമ്പനി റിബ്രാൻഡ്​ ചെയ്തത്​. ജോയ്‍ ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസാണ്​ പുതിയ പേര്​ ഔദ്യോഗികമായി പുറത്തുവിട്ടത്​. ചടങ്ങിൽ സീനിയർ ലീഡർഷിപ് അംഗങ്ങളും പങ്കെടുത്തു. ഇത് വെറുമൊരു പേര് മാറ്റം മാത്രമല്ലെന്നും വിവിധ സേവനങ്ങളെ ഒറ്റ ഡിജിറ്റൽ സംവിധാനത്തിലേക്ക് ഏകോപിപ്പിക്കുന്ന നൂതന സംവിധാനമാണെന്നും കമ്പനി അറിയിച്ചു.

പുതുക്കിയ യൂസർ ഇന്‍റർഫേസ്, മെച്ചപ്പെടുത്തിയ സവിശേഷതകൾ, വേഗതയേറിയ പ്രവർത്തനക്ഷമത എന്നിവയാണ്​ പുതിയ ആപ്പിന്‍റെ പ്രത്യേകതകൾ. അന്താരാഷ്ട്ര പണമിടപാടുകൾ, യൂട്ടിലിറ്റി ബിൽ പേയ്മെന്‍റുകൾ, മൊബൈൽ റീചാർജുകൾ, കറൻസി എക്സ്ചേഞ്ച് സേവനങ്ങൾ, റിയൽ ടൈം ഇടപാട് ട്രാക്കിങ്​ എന്നിവയെല്ലാം ഒറ്റ ഡാഷ്‌ബോർഡിൽ ലഭ്യമാക്കുന്ന സംവിധാനമാണ് ജോയ്​പേ. മൾട്ടി-ലെയർ സുരക്ഷസംവിധാനങ്ങളോടെയാണ് ആപ്​ അവതരിപ്പിച്ചിരിക്കുന്നത്. എന്‍റർപ്രൈസ് ഗ്രേഡ് എൻക്രിപ്ഷൻ, സുരക്ഷിത ഓതന്‍റിക്കേഷൻ പ്രോട്ടോക്കോളുകൾ, നിരന്തര നിരീക്ഷണ സംവിധാനം എന്നിവ ഉപഭോക്തൃ വിവരങ്ങളും ഫണ്ടുകളും സംരക്ഷിക്കും. ജോയ്​പേ പുറത്തിറക്കുന്നതോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്​.

‘റമദാന്‍ ഡോളർ ബൊണാണ്‍സ’ ക്യാമ്പയ്​നിലൂടെ ഉപഭോക്താക്കൾക്ക് 50,000 ദിർഹം വിലമതിക്കുന്ന ഡോളർ ബോക്സ്, ഐഫോൺ, വിമാന ടിക്കറ്റുകൾ തുടങ്ങിയ സമ്മാനങ്ങൾ നേടാനുള്ള അവസരം ലഭിക്കും. കൂടാതെ ബുര്‍ജ്ജ് ഖലീഫയിലെ ‘അറ്റ്​ ദി ടോപ്പ്​’ പ്രവേശന ടിക്കറ്റുകൾ ഉൾപ്പെടെ വിവിധ ആകർഷക സമ്മാനങ്ങളും നൽകും. മൊബൈൽ ആപ്പിലൂടെ ഇടപാട് നടത്തുന്നവർക്ക് മെഗാ ഡ്രോയിലേക്ക് ഇരട്ട എൻട്രി ലഭിക്കും. ക്യാമ്പയിൻ ഫെബ്രുവരി 10 മുതൽ ഏപ്രിൽ 10 വരെ തുടരും.

ഇതിനൊപ്പം ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, നേപ്പാൾ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് ഫെബ്രുവരി ഒന്നു മുതൽ ഏപ്രിൽ 10 വരെ സൗജന്യ റമിറ്റൻസ് സൗകര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഐ.ഒ.എസ്​, ആൻഡ്രോയിഡ്​ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

Tags:    
News Summary - Joyalukkas Exchange App is now ‘JoyPay’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.