Posted On
date_range Updated On
date_range ഫുജൈറയിൽ ഡ്രോണാക്രമണം; അവശിഷ്ടങ്ങൾ വീണ് ഓയിൽ ഇൻഡസ്ട്രി സോണിൽ തീപിടിത്തം
ഫുജൈറ: യു.എ.ഇയിലെ ഫുജൈറ എമിറേറ്റിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ (എഫ്.ഒ.ഐ.ഇസെഡ്) ചൊവ്വാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ വേഗത്തിൽ നിയന്ത്രണത്തിലാക്കിയതോടൊപ്പം പ്രദേശത്തെ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും ഫുജൈറ മീഡിയ ഓഫിസ് പ്രസ്താവനയിൽ വ്യക്തമാക്കി.വിശ്വാസ്യതയുള്ള ഔദ്യോഗിക ഉറവിടങ്ങളിൽനിന്നുമാത്രം വിവരങ്ങൾ സ്വീകരിക്കണമെന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.