അബൂദബി: മേഖലയിൽ തുടരുന്ന അനിശ്ചിതത്വ സാഹചര്യത്തിൽ ജനങ്ങൾക്ക് മാനസിക പിന്തുണ നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ലൈന്‍ നമ്പർ സൗകര്യമേര്‍പ്പെടുത്തി അബൂദബി. താമസക്കാരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമാക്കി വച്ച് യോഗ്യരായ പ്രൊഫഷണലുകളോട് തങ്ങളുടെ ആകുലതകളും മറ്റും പങ്കുവയ്ക്കാനായാണ് 800-സാകിന(800-725462)ഹോട്ട്‌ലൈന്‍ സേവനത്തിന് തുടക്കം കുറിച്ചത്.
അബൂദബി ആരോഗ്യവകുപ്പാണ് മാനസികാരോഗ്യ ശൃംഖലയിലെ വിദഗ്ധരായ സാകിനയുമായി സഹകരിച്ച് ഈ സേവനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പ്യുവർഹെൽത്തിന്‍റെ അനുബന്ധ സ്ഥാപനമാായ സേഹയുടെ കീഴിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ ശൃംഖലയാണ് സാകിന. മനശ്ശാസ്ത്രപരമായ പ്രഥമശുശ്രൂഷ നല്‍കുന്ന ഹോട്ട്‌ലൈനിൽ വിളിക്കുന്നവര്‍ ഉടനടി യോഗ്യരായ മാനസികാരോഗ്യ വിദഗ്ധരുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. അറബിക്, ഇംഗ്ലീഷ് ഭാഷകളിലാണ് തുടക്കത്തില്‍ ഈ സേവനം ലഭ്യമാവുക.
അബൂദബിയുടെ ആരോഗ്യ സംവിധാനം എല്ലാ വിഭാഗം ആളുകള്‍ക്കുമായി സുരക്ഷിതവും ഫലപ്രദവുമായി പ്രവര്‍ത്തിക്കുന്നതു തുടരുമെന്ന് ആരോഗ്യവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. നൂറ ഖമിസ് അല്‍ ഗൈതി പറഞ്ഞു.
മാനസിക സമ്മർദം അനുഭവിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക സംവിധാനവും ഇതിനൊപ്പം ക്രമീകരിച്ചിട്ടുണ്ട്. ഉത്കണ്ഠ, പാനിക്ക് അറ്റാക്, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക ആരോഗ്യവുമായ ബന്ധപ്പെട്ട ഏത് വിഷയങ്ങൾക്കും ആവശ്യമായ പരിഹാര മാർഗനിർദേശങ്ങൾക്ക് ഹോട്ട്ലൈനിന്റെ സഹായം തേടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.