അജ്മാന്: നിത്യവും അഞ്ചു നേരം അഭിമുഖമായി നിന്ന് നമസ്കരിക്കുന്ന പരിശുദ്ധ ഗേഹത്തില്‍ കാലു കുത്തണം. കഅ്ബയെ ഇമ വെട്ടാതെ നോക്കി നിന്ന് കൺകുളിർക്കണം, കരളുരുകി പ്രാര്ഥിക് കണം- കാസര്‍കോട് ബേക്കലം സ്വദേശി മുഹമ്മദ്ച്ച ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മനസ് സില് കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
27 വർഷം മുമ്പ് കടൽ കടന്ന് ഗൾഫി ലേക്ക് വരുേമ്പാൾ ആദ്യ ആഗ്രഹം അതു തന്നെയായിരുന്നു. വര്‍ഷങ്ങള്‍ ഓരോന്നായി കടന്നു പോയെങ്കിലും മോഹം ബാക്കിയായി. ഹോട്ടലുകളില്‍ ഹെൽപറായും കമ്പനികളില്‍ ക്ലീനറായും പലതര ജോലികളും ചെയ്തു. കാര്യമായൊന്നും സമ്പാദിച്ചില്ല. കുടുംബ സ്വത്ത് കൂടി വിറ്റാണ് രണ്ട് പെണ്‍കുട്ടികളുടെ കല്യാണം നടത്തിയതും ചെറിയ ഒരു വീടു വെച്ചതും.
സ്വന്തം കൈയിൽ നിന്ന് പണം നല്‍കിയാണ് ഇച്ച ഇക്കാലമത്രയും വിസ അടിച്ചു പോന്നത്. അവസാനം ചെയ്തിരുന്ന സ്ഥലത്തെ ജോലി പോയിട്ട് പതിനാലു മാസം പിന്നിടുന്നു. പലയിടങ്ങളിലും ജോലി അന്വേഷിച്ചു നിരാശയായിരുന്നു ഫലം. എങ്കില്‍ നാട്ടിലേക്ക് തിരികേ പോയിക്കൂടെ എന്ന ചോദ്യത്തിനാണ് തെൻറ ഉള്ളിലെ അടങ്ങാത്ത ആഗ്രഹം ഇൗ 60കാരൻ പങ്കുവെച്ചത്. സഹധർമിണിയോടൊപ്പം പരിശുദ്ധ ഉംറ ചെയ്യണമെന്ന പകരം വെക്കാനാവാത്ത മോഹം.
അതിനു വക കണ്ടെത്താൻ സമീപത്തെ മദ്റസയിലെ കുട്ടികള്‍ക്ക് ചിപ്സും മിഠായിയും വിറ്റ് നോക്കി കുറെക്കാലം. അതു കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല എന്നു വന്നതോടെ മുഹമ്മദ്ച്ച കപ്പലണ്ടി കച്ചവടത്തിലേക്ക് തിരിഞ്ഞു. പാര്‍ക്കിലും ഫുട്ബാള്‍ കളി നടക്കുന്നിടത്തും മലയാളി കൂട്ടായ്മകളുടെ പരിപാടികളിലും വറുത്ത കപ്പലണ്ടി പൊതിയാക്കി വില്‍ക്കുക. പരിചയക്കാരെൻറ അടുക്കളയിലിട്ട് കപ്പലണ്ടി വറുക്കും
. ഏതെങ്കിലും വണ്ടിയില്‍ കയറി പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് എത്തിപ്പെടും. 15 കിലോ കപ്പലണ്ടിയുടെ ഒരു ചാക്ക് എടുത്ത് വറുത്ത് വിറ്റാല്‍ ഇരുനൂറ്റമ്പത് ദിര്‍ഹം മിച്ചം കിട്ടും. ഇതു വിറ്റു പോകാന്‍ ചെറുതല്ലാത്ത ബുദ്ധിമുട്ടും ഉണ്ട്. വാരാന്ത്യങ്ങളില്‍ മാത്രമാണ് കച്ചവടം നടക്കുന്നത്. അടുത്ത മാസം മുഹമ്മദ്ച്ചയുടെ വിസ തീരും. ഇത്രകാലം ഗള്‍ഫില്‍ പണിയെടുത്തിട്ടും പരിശുദ്ധ കഅബ ഒരു നോക്ക് കാണാതെ മടങ്ങേണ്ടി വരുക എന്നത് സങ്കടകരമാണെന്ന് ഇദ്ദേഹം പറയുന്നു. ഇനിയൊരിക്കല്‍ കൂടി വിസയടിക്കാന്‍ സാമ്പത്തിക സ്ഥിതിയും പ്രായവും ആരോഗ്യവും അനുവദിക്കുന്നില്ല. പ്രവാസ ലോകത്തോട് യാത്ര പറയാന്‍ ഒരുങ്ങും മുമ്പ് ഒരു ശ്രമം കൂടി നടത്തി നോക്കുകയാണ്, പ്രാർഥനക്ക് ഉത്തരം നൽകുന്ന കാരുണ്യവാനായ ദൈവം ഏതു നിമിഷമാണ് കനിയുക എന്നറിയില്ലല്ലോ. മുഹമ്മദ്ച്ചയുടെ നമ്പർ: 055 2792981.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.