ദുബൈ: ബ്രേക്ക് തകരാർ കാരണം യു.എ.ഇയിൽ മിറ്റ്സുബിഷിയുടെ 8000ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചു. 2013 മുതൽ 2016 വരെയുള്ള എ.എസ്.എക്സ്, ഒൗട്ട്ലാൻഡർ മോഡൽ വാഹനങ്ങളാണ് തിരിച്ചുവളിച്ചത്. വെള്ളം അകത്തുകടന്ന് പാർക്കിങ് ബ്രേക്കിെൻറ ഷാഫ്റ്റ് തുരുെമ്പടുക്കുന്നതാണ് പ്രശ്നം.
ഇതു കാരണം പാർക്ക് ചെയ്ത വാഹനം സ്വയം നീങ്ങാൻ സാധ്യതയുണ്ടെന്നും മിറ്റ്സുബിഷി പ്രസ്താവനയിൽ പറഞ്ഞു. ഇൗ പ്രശ്നം പരിഹരിച്ച് വാഹനങ്ങൾ ഉടമകൾക്ക് തിരിച്ചുനൽകാനാണ് കമ്പനിയുടെ തീരുമാനം. വാഹനങ്ങൾ സൗജന്യമായി നന്നാക്കി നൽകുമെന്ന് മിറ്റ്സുബിഷി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.