ഫുജൈറ: ഒമ്പതുമാസം മുമ്പാണ് മഞ്ചേരി സ്വദേശി നജീബ് ജോലിതേടി യു.എ.ഇയിൽ എത്തിയത്. പലയിടത്തും അലഞ്ഞെങ്കിലും ജോലി മാത്രം തരപ്പെട്ടില്ല. വിസ കാലാവധി തീർന്നെങ്കിലും കോവിഡ് വന്നതോടെ നീട്ടിയത് അനുഗ്രഹമായിരുന്നു. കാലാവധി അവസാനിക്കുന്നതുവരെ ജോലി തേടാമല്ലോ എന്നായിരുന്നു ആശ്വാസം. എന്നാൽ, ആഗസ്റ്റിൽ വിസ അവസാനിക്കുന്നതോടെ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങിയ നജീബും മിഷൻ കംപാഷെൻറ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
മൂന്നുവർഷം മുമ്പ് ഫുജൈറയിൽ ജോലി ചെയ്തതിെൻറ അനുഭവത്തിലാണ് വീണ്ടുമൊരു പരീക്ഷണത്തിനായി നജീബ് പ്രവാസം തെരഞ്ഞെടുത്തത്. കടം വീട്ടലായിരുന്നു മുഖ്യ ലക്ഷ്യം. ഫുജൈറയിലുള്ള ബന്ധുവിനൊപ്പമായിരുന്നു താമസം. ഉദാരമതികളുടെ കാരുണ്യം കൊണ്ടാണ് ഇതുവരെ അല്ലലില്ലാതെ ജീവിച്ചത്. ഇനിയും ബാധ്യത വരുത്തേണ്ടെന്ന ആലോചനയുടെ അടിസ്ഥാനത്തിലാണ് നാടണയാൻ തീരുമാനിച്ചത്. ടിക്കറ്റെടുക്കാൻ പോലും പണമില്ലാതിരുന്ന നജീബ് മിഷൻ കംപാഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. നാട്ടിലേക്ക് തിരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൗജന്യ വിമാന ടിക്കറ്റ് നൽകി സഹായിക്കുന്ന മാധ്യമം-മീഡിയവൺ സംഘത്തിനും അത് അർഹതപ്പെട്ടവരിലേക്കെത്തിക്കുന്നവർക്കും നന്ദി രേഖപ്പെടുത്തുന്നതായും നജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.