ദുബൈ: യു.എ.ഇ സൈന്യത്തിെൻറ മുഴുവൻ കരുത്തും തെളിയിക്കുന്ന ശക്തിപ്രകടനം ഷാർജ അൽ ഖാൻ തീരത്ത് പൊതുജനങ്ങൾക്ക് മുന്നിൽ നടന്നു. കര, നാവിക, വ്യോമ സേനകൾക്ക് പുറമെ പ്രസിഡൻഷ്യൽ ഗാർഡുകൾ, എയർ ഡിഫൻസും ജോയൻറ് ഏവിയേഷൻ കമാൻഡും പ്രകടനത്തിൽ പെങ്കടുത്തു. വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് പ്രകടനം തുടങ്ങിയത്. യുദ്ധസജ്ജമായ നിരവധി സൈനിക ടാങ്കുകൾ, യുദ്ധക്കപ്പലുകൾ എന്നിവ മുതൽ എഫ് 16 യുദ്ധ വിമാനങ്ങൾ വരെ പ്രകടനത്തിൽ പെങ്കടുത്തു. വ്യോമസേനയുടെ അക്രോബാറ്റിക് സംഘമായ അൽ ഫോർസെൻറ പ്രകടനവും കാണികളെ അത്ഭുതപരതന്ത്രരാക്കി. രണ്ടാം തവണയാണ് യു.എ.ഇ സൈനിക വിഭാഗങ്ങൾ സംയുക്ത അഭ്യാസം നടത്തുന്നത്. നേരത്തെ അബൂദബിയിൽ ഇത്തരം പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.