ദുബൈയിലെ ഇന്ത്യൻ വ്യവസായി മിക്കി ജക്​ത്യാനി അന്തരിച്ചു

ദുബൈ: ദുബൈ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയും ലാൻഡ്​മാർക്ക്​ ഗ്രൂപ്പ്​ ഉടമയുമായ മിക്കി ജക്​ത്യാനി (70) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെയാണ്​ മരണം.

500 കോടി ഡോളർ ആസ്തിയുള്ള മിക്കി യു.എ.ഇയിലെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്​. ചെന്നൈ, മുംബൈ, ബെയ്​റൂത്ത്​, ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു പഠനം. ബഹ്​റൈനിൽ ബേബി ഷോപ്പിലൂടെയാണ്​ ബിസിനസ്​ മേഖലയിലേക്ക്​ കടന്നത്​. അന്തരിച്ച സഹോദരന്‍റെ സ്ഥാപനമേറ്റെടുത്ത അദ്ദേഹം 10 വർഷത്തിനുള്ളിൽ ഷോപ്പിന്‍റെ എണ്ണം ആറായി ഉയർത്തി.

ഗൾഫ്​ യുദ്ധം ആരംഭിച്ചതോടെ ദുബൈയിലെത്തി ലാൻഡ്​ മാർക്ക്​ ഗ്രൂപ്പിന്​ തുടക്കമിട്ടു. ഇതിന്​ കീഴിലാണ്​ ​പ്രധാന ബ്രാൻഡുകളായ മാക്സ്​, ബേബിഷോപ്പ്​, സ്​പ്ലാഷ്​, ഹോം സെന്‍റർ എന്നിവ പ്രവർത്തിക്കുന്നത്​. മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്​.

Tags:    
News Summary - Micky Jagtiani, an Indian businessman in Dubai, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.