ദുബൈ: സാേങ്കതികത്തകരാറിനെത്തുടർന്ന് ദുബൈ മെട്രോ സർവീസുകൾ ഒന്നര മണിക്കൂറോളം വൈകി. ഇതോടെ തിങ്കളാഴ്ച രാവിലെ യാത്രികർക്ക് ഏറെസമയം സ്റ്റേഷനുകളിൽ കാത്തുനിൽക്കേണ്ടിവന്നു. ഉച്ചക്ക് 12 ഒാടെയാണ് ഗതാഗതം സാധാരണ നിലയിലായത്. ജുമൈറലേക്ക് ടവറിനും യു.എ.ഇ എക്സ്ചേഞ്ചിനും ഇടയിലാണ് കൂടുതൽ പ്രശ്നം ഉണ്ടായത്. ഗതാഗത തടസമുണ്ടായതിൽ മെട്രോ അധികൃതർ യാത്രക്കാരോട് ക്ഷമചോദിച്ചു. മിക്ക സ്റ്റേഷനുകളിലെയും ഹെൽപ് ഡസ്ക്കുകളിൽ രാവിലെ 7.30 മുതൽ യാത്രക്കാർ അന്വേഷണങ്ങളുമായി തിരക്ക് കൂട്ടിത്തുടങ്ങി. ഇതിെൻറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. റെഡ് ലൈൻ സർവീസുകളെയാണ് പ്രശ്നം ബാധിച്ചത്. ഗ്രീൻ ലൈൻ പതിവ് പോലെ പ്രവർത്തിച്ചു. കാത്തുനിന്ന് മടുത്ത യാത്രക്കാർ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചാണ് ഒാഫീസുകളിലും സ്കൂളുകളിലുമൊക്കെ എത്തിയത്. മെട്രോ സർവീസുകൾ തുടങ്ങുന്ന സമയം അരമണിക്കൂർ നേരത്തെയാക്കി ഒരാഴ്ച പിന്നിട്ടപ്പോഴാണ് സാേങ്കതിക തടസം കാരണം സർവീസുകൾ താറുമാറായത്. റാഷിദിയ മുതൽ യു.എ.ഇ. എക്സ്ചേഞ്ച് വരെ 52.1 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെഡ് ലൈനിൽ 29 സ്റ്റേഷനുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.