യു.എ.ഇ ഫുട്ബാളിലെ പ്രമുഖ ടീമായ അറേബ്യൻ എഫ്.സിയാണ് കോഴിക്കോട് കിങ്സിനായി ബൂട്ടണിയുന്നത്. ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളെ യു.എ.ഇ മണ്ണിൽ അണിനിരത്തിയ ടീമാണ്. മുഹമ്മദ് ഇർഷാദിന്‍റെ നേതൃത്വത്തിൽ സന്തോഷ് ട്രോഫി താരം ഷബീർ ബാവ, യൂനിവേഴ്സിറ്റി താരങ്ങളായ നിഷാദ് മൊയ്‌ദീൻ, നൗഷാദ്, അനീഷ്, രഞ്ജിത് (കാലിക്കറ്റ് /കണ്ണൂർ), ഗോൾ വല കാക്കാൻ കാസർകോട് സീനിയർ ടീം അംഗം അഭിഷേക്, അണ്ണാമലൈ യൂനിവേഴ്സിറ്റി താരം രാഹുൽ എന്നിവർ കളത്തിലിറങ്ങുന്ന ടീമിന് അനസ്, അഖിൽ, സിനാൻ, ഹംറാസ്, ഫാസിൽ, മുനീർ ബാപ്പു, മുനീബ്, ആബിദ് എന്നിവർ കരുത്ത് പകരും. അൻഷാദാണ് ടീം കോച്ച്. ശംസ് പരപ്പ, ഷാജഹാൻ പുന്നയൂർ എന്നിവർ മാനേജർമാരാണ്.
അബ്രിക്കോ ഫ്രൈറ്റ് എഫ്.സിയുടെ കീഴിലാണ് എറണാകുളം ചലഞ്ചേഴ്സ് അണിഞ്ഞൊരുങ്ങുന്നത്. അണ്ടർ 17 ജില്ല താരം മിദ്ലാജ്, സെപ്റ്റ് താരം മുസ്തഫ, നവാസ്, കൊൽക്കത്ത ലീഗിലെ താരം അർഷദ്, സംസ്ഥാന ജൂനിയർ താരം രാഹുൽ തുടങ്ങിയവർ എറണാകുളത്തിനായി ബൂട്ടണിയും. മുൻ എം.എസ്.പി താരം അഫീഫാണ് ടീം മാനേജറും കോച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.