മീഡിയവൺ സൂപ്പർകപ്പ്​: ജഴ്​സി പുറത്തിറക്കി

ദുബൈ: ദു​ബൈ​യി​ൽ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി മീ​ഡി​യ​വ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ത്തി​​ന്‍റെ ജ​ഴ്​​സി​ക​ൾ പു​റ​ത്തി​റ​ക്കി. ദു​ബൈ​യി​ലെ അ​സൂ​ർ റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ്​ ജ​ഴ്​​സി പ്ര​കാ​ശ​നം ന​ട​ന്ന​ത്.

യു.​എ.​ഇ​യി​ലെ എ​ട്ട് പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ ജ​ഴ്​​സി​ക​ൾ പു​റ​ത്തി​റ​ക്കി​യ​ത്. കേ​ര​ള​ത്തി​ലെ എ​ട്ട് ജി​ല്ല​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ടീ​മു​ക​ളു​ടെ ക്യാ​പ്​​റ്റ​ൻ​മാ​രും പ്ര​തി​നി​ധി​ക​ളും ജ​ഴ്​​സി​ക​ൾ ഏ​റ്റു​വാ​ങ്ങി.

മീഡിയവൺ സൂപ്പർ കപ്പ്​ മത്സരത്തിന്‍റെ ജഴ്​സി ലോഞ്ച്​ ചടങ്ങ്​

ലിമാറ ഷിപ്പിങ് എൽ.എൽ.സി ജനറൽ മാനേജർ ബാദുഷ യൂനുസ്, ശാന്തി വെൽനസ് മാനേജിങ് ഡയറക്ടർ സുമേഷ് ജി. വയലരികത്ത്, അസൂർ റീജൻസി ജനറൽ മാനേജർ ദീപക് ഫിലിപ്പ്, മീഡിയവൺ- ഗൾഫ് മാധ്യമം മിഡിൽ ഈസ്റ്റ് ഡയറക്ടർ സലീം അമ്പലൻ, കെഫ ഫിനാൻസ് സെക്രട്ടറി ആദം അലി, കെഫ പി.ആർ.ഒ മുഹമ്മദ് ശരീഫ്, അക്പാസ്ക് പ്രസിഡന്റ് അൻവർ, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ എന്നിവർ ജഴ്സികൾ പുറത്തിറക്കി.ടീമുകളുടെ ക്യാപ്റ്റൻമാരും പ്രതിനിധികളും ജഴ്സി ഏറ്റുവാങ്ങി. കണ്ണൂർ വാരിയേഴ്സ്, കോഴിക്കോട് കിങ്സ്, മലപ്പുറം ഹീറോസ്, തിരുവനന്തപുരം ടൈറ്റാൻസ്, തൃശൂർ ടസ്കേഴ്സ്, പാലക്കാട് പാന്തേഴ്സ്, കാസർകോട് റൈഡേഴ്സ്, എറണാകുളം ചലഞ്ചേഴ്സ് എന്നീ ടീമുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുന്നത്. നവംബർ 12, 13 തീയതികളിൽ ദുബൈ ഖിസൈസിൽ ലുലുവിനോട് ചേർന്ന ഡിറ്റർമിനേഷൻ ക്ലബ് സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് മത്സരങ്ങൾ അരങ്ങേറുക. വൈകീട്ട് അഞ്ച് മുതൽ രാത്രി 10 വരെ മത്സരം നീണ്ടുനിൽക്കും.

പാലക്കാട്​ പാന്തേഴ്​സ്​

എ​സ്സ ഗ്രൂ​പ്പ്​ ചെ​ർ​പ്പു​ള​ശ്ശേ​രി​യു​ടെ ടീ​മാ​ണ്​ പാ​ല​ക്കാ​ടി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. സ​ന്തോ​ഷ്​ ട്രോ​ഫി ഗോ​ൾ കീ​പ്പ​ർ ഷ​മീ​റാ​ണ്​ ടീ​മി​ന്‍റെ നാ​യ​ക​ൻ. സ​ന്തോ​ഷ്​ ട്രോ​ഫി​യി​ൽ ഒ​ഡി​ഷ​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ ഫ​യാ​സ്, കേ​ര​ള ​പ്രീ​മി​യ​ർ ലീ​ഗി​ലെ ബോ​സ്​​കോ താ​രം സാ​ലി​ഹ്, കേ​ര​ള യു​നൈ​റ്റ​ഡി​ന്‍റെ സി​സ്​​വാ​ൻ എ​ന്നി​വ​രാ​ണ്​ ടീ​മി​ന്‍റെ നെ​ടും​തൂ​ണു​ക​ൾ. ഷ​ബീ​റാ​ണ്​ മാ​നേ​ജ​ർ. 

കാസർകോട്​ റൈഡേഴ്​സ്​

യു.എ.ഇ ഫുട്ബാളിലെ പ്രധാന ടീമായ ജി.എഫ്.സി റെയ്ഞ്ചർ കോർണർ വേൾഡ് ഒറവങ്കരയുടെ നേതൃത്വത്തിലാണ് കാസർകോട് റൈഡേഴ്സ് കളത്തിലിറങ്ങുന്നത്. നായകൻ ആസഫിന് കീഴിൽ മികവുറ്റ നിരയുമായാണ് കാസർകോടിന്‍റെ പടയൊരുക്കം.ജാഫർ റൈഞ്ചർ, ആഷിഖ് പാച്ചാസ് എന്നിവരാണ് ടീം ഉടമകൾ. ഫാറൂഖ് റൈഞ്ചർ പരിശീലകൻ. റാഷിദ്‌ കല്ലട്ര, മജീദ് മാസ്റ്റർ എന്നിവരാണ് മാനേജർമാർ.

 

 

Tags:    
News Summary - MediaOne Super Cup: Jersey released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.