ഭക്ഷ്യ സുരക്ഷ ലംഘനം; മുസഫയിൽ റസ്റ്റാറന്‍റ്​ പൂട്ടി

അബൂദബി: ഗുരുതരമായ ഭക്ഷ്യ സുരക്ഷാ നിയമലംഘനങ്ങള്‍ നടത്തിയ മുസഫ വ്യവസായ മേഖലയിലെ ഇന്‍ഡക്‌സ് റസ്റ്ററന്‍റ്​ അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടി. തുടര്‍ നിയമലംഘനങ്ങള്‍ നടത്തിയതിനാലാണ് സ്ഥാപനം പൂട്ടാന്‍ നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

നിയമലംഘനങ്ങള്‍ പൂര്‍ണമായും പരിഹരിക്കുന്നതുവരെ സ്ഥാപനത്തിന് തുടര്‍ പ്രവര്‍ത്തനം അനുവദിക്കുകയില്ല. ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും നിയമലംഘനങ്ങളും 80055 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി ആവശ്യപ്പെട്ടു.

Tags:    
News Summary - Food safety violation; Restaurant in Musaffah closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.