ഖവാനീജ് ​ഗേറ്റിൽ തുറന്ന പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ ദുബൈ ഔഖാഫ്‌ ചെയർമാൻ ഈസ അബ്ദുല്ല അൽ ഗുറൈർ ഉദ്​ഘാടനം ചെയ്യുന്നു. ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി, ഔഖാഫ് ദുബൈ സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുത്വവ എന്നിവർ സമീപം

ഖവാനീജ് ​ഗേറ്റിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

ദുബൈ: ദുബൈ ഔഖാഫുമായി സഹകരിച്ച് അൽ ഖവാനീജിലെ ഖവാനീജ് ​ഗേറ്റിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്ന്​ ലുലു. ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി, ഔഖാഫ് ദുബൈ സെക്രട്ടറി ജനറൽ അലി മുഹമ്മദ് അൽ മുത്വവ എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈ ഔഖാഫ്‌ ചെയർമാൻ ഈസ അബ്ദുല്ല അൽ ഗുറൈർ പുതിയ ലുലു എക്സ്പ്രസ് സ്റ്റോറിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ​ഗ്രൂപ്പുമായി സഹകരിച്ച് പുതിയ റീട്ടെയ്ൽ പദ്ധതികൾ യാഥാർഥ്യമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഈസ അബ്ദുല്ല അൽ ഗുറൈർ പറഞ്ഞു.

അൽ ഖവാനീജിലെ ഷോപ്പിങ് സെന്‍ററിലെ വരുമാനം മസ്ജിദുകളുടെ പ്രവർത്തനത്തിനും ദുബൈയുടെ വികസന പ്രവർത്തനങ്ങൾക്കുമായാണ് വിനിയോ​ഗിക്കുന്നത്.

ഔഖാഫുമായി സഹകരിച്ച് മികച്ച റീട്ടെയ്ൽ പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും ഔഖാഫ് ഇപ്പോൾ നടപ്പാക്കുന്ന പതിനാറിലേറെ പദ്ധതികളിൽ ലുലു പങ്കാളിത്തം വഹിക്കുമെന്നും യൂസഫലി വ്യക്തമാക്കി. കൂടാതെ, മേഖലയിലെ ഭക്ഷ്യസുരക്ഷയും ഉത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ലുലു ഉറപ്പാക്കുന്നുണ്ട്. കൂടുതൽ ചരക്ക് വിമാന സർവ്വീസുകളിലൂടെ ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുമെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

19800 ചതുശ്ര അടി വിസ്തൃതിയുള്ള ലുലു എക്സ്പ്രസ് സ്റ്റോറിൽ ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഷോപ്പിങ് സു​ഗമമാക്കുന്നതിന് സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകളും മികച്ച പാർക്കിങ്​ സൗകര്യവും അടക്കം ലഭ്യമാക്കിയിട്ടുണ്ട്.

Tags:    
News Summary - New Lulu Express store opens at Khawaneej Gate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.