ദുബൈ: സ്ത്രീ സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും മാത്രം പ്രതീകമല്ലെന്നും നിശ്ചയദാർഢ്യത്തിന്‍റെയും കരുത്തിന്‍റെയും അടയാളം കൂടിയാണെന്ന് സമിയ ശംസുദ്ദീൻ (പാരാമൗണ്ട് ഗ്രൂപ്പ) അഭിപ്രായപ്പെട്ടു.
ദേശീയ വനിത ദിനത്തിൽ ലോകമെമ്പാടുമുള്ള പ്രിയ സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ വനിതാ ദിനാശംസകൾ നേരുന്നതായും അവർ പറഞ്ഞു. കുടുംബത്തിന്‍റെ വിളക്കായി നിൽക്കുമ്പോൾ തന്നെ, സ്വന്തം കഴിവുകളെ തിരിച്ചറിയാനും ആഗ്രഹങ്ങളെ മുറുകെ പിടിക്കാനും ഓരോ സ്ത്രീക്കും സാധിക്കണം. സ്വപ്നങ്ങൾ വലുതാകട്ടെ, അവയിലേക്കുള്ള യാത്രയിൽ തടസ്സങ്ങൾ നേരിട്ടാലും പിന്തിരിയരുത്. ഓരോ വെല്ലുവിളിയും നിങ്ങളെ കൂടുതൽ കരുത്തരാക്കട്ടെ എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.