അബൂദബി: സംഘർഷ സാഹചര്യത്തിലും ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, മ്യൂസിയം തുടങ്ങിയവയെല്ലാം പൂര്‍ണമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ്.
പൊതു സേവനങ്ങളും ഗതാഗത ശൃംഖലകളും സാംസ്‌കാരിക ആകര്‍ഷണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ വിമാന, കപ്പല്‍ സര്‍വീസുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് അനേകം സന്ദര്‍ശകരാണ് എമിറേറ്റിലെ ഹോട്ടലുകളിലും മറ്റുമായി കുടുങ്ങിയിരിക്കുന്നത്. വിമാന, കപ്പല്‍ സര്‍വീസുകള്‍ ഇനിയും പൂര്‍ണതോതിലേക്ക് എത്താത്തതിനെ തുടര്‍ന്ന് സന്ദര്‍ശകരോട് യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌കുമായോ അല്ലെങ്കില്‍ എയര്‍പോര്‍ട്ട്, കപ്പല്‍ ജീവനക്കാരുമായി നേരിട്ടോ ബന്ധപ്പെടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
സന്ദര്‍ശകരുടെയും താമസക്കാരുടെയും സുരക്ഷയും ക്ഷേമവും തങ്ങളുടെ മുഖ്യപരിഗണനയാണെന്നും വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.