Posted On
date_range Updated On
date_range വ്യോമപ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ പതിച്ച് ദുബൈയിൽ ഒരു മരണം
ദുബൈ: നഗരത്തിലെ അൽ ബർഷയിൽ ശനിയാഴ്ച രാത്രി വ്യോമ പ്രതിരോധത്തിനിടെ ചീളുകൾ പതിച്ച് ഏഷ്യക്കാരനായ ഡ്രൈവർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. വാഹനത്തിന് മുകളിലേക്ക് അവശിഷ്ടങ്ങൾ വീഴുകയായിരുന്നു. ശനിയാഴ്ച രാത്രി നഗരത്തിൽ പലയിടത്തും മുന്നറിയിപ്പ് സന്ദേശങ്ങൾ വന്നിരുന്നു. തുടർന്ന് വിജയകരമായ പ്രതിരോധം പൂർത്തിയായതായും സന്ദേശം വന്നു. അതേസമയം, ദുബൈ മറീനയിലെ കെട്ടിടത്തിലെ പുറംഭാഗത്ത് ചെറിയ രീതിയിൽ ബാധിച്ചതായും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും ദുബൈ മീഡിയ ഓഫിസ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.