ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു

ഷാർജ: എമിറേറ്റിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക്​ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം അധികൃതർ പിൻവലിച്ചു. എമിറേറ്റ്​സ്​ റോഡ്​, അൽ ദൈദ്​ റോഡ്​, അൽ മദാം റോഡ്​ എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ്​ പിൻവലിച്ചതെന്ന്​ ഷാർജ പൊലീസ്​ അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ ശനിയാഴ്ച മുതൽ ട്രക്കുകൾക്ക്​ പ്രധാന റോഡുകളിലൂടെ യാത്ര തുടരാം.

എമിറേറ്റിലെ ​പ്രധാന റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്താനും ഹെവി വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കുകയുമാണ്​ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്​. പുതിയ തീരുമാനം എമിറേറ്റിലെ ചരക്കുഗതാഗത മേഖലയെ പിന്തുണക്കുകയും റോഡ്​ സുരക്ഷ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട്​ സുഗമമായ ഗതാഗത നീക്കത്തെ സഹായിക്കുകയും ചെയ്യും.  

Tags:    
News Summary - Sharjah lifts restrictions on trucks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.