സ്കൂളിലെ വിശേഷങ്ങൾ പപ്പാ വന്നാലുടൻ പറയണം എന്നോർത്ത് ഞാൻ കാത്തുനിൽക്കും, വന്നയു ടനെ എല്ലാം പറയും, ക്വിസിൽ എല്ലാ ഉത്തരവും പറഞ്ഞത്, ടീച്ചർ കൺഗ്രാജുലേറ്റ് ചെയ്തത്... പപ്പാ മറുപടി പറയുകയാണെന്ന് തോന്നും, പക്ഷേ എന്നോടല്ല, ഹെഡ്ഫോണിൽ വേറെ ആരോടെങ്കിലും സംസാരിക്കുകയാവും. മമ്മ എന്നോടു പഠിക്കാൻ പറയും, പക്ഷേ ഫുൾമാർക്കുമായി വന്നാലും ഒരു സന്തോഷവും കാണിക്കില്ല, അടുത്ത ടാസ്ക് തരും. ഫാമിലി വാട്ട്സ്ആപ് ഗ്രൂപ്പിലും പാരൻറ്സ് ഗ്രൂപ്പിലുമൊക്കെ എെൻറ ബാഡ്ജിെൻറയും മെഡലിെൻറയും ഒക്കെ ഫോേട്ടാ ഇടും. പക്ഷേ, എന്നെ ഒട്ടും കൺഗ്രാജുലേറ്റ് ചെയ്യില്ല, ഇതൊന്നും പോരാ എന്നാണ് പറയുക.’’ -ഒാൺലൈൻ സൗഹൃദ ചതിക്കുഴി വഴി ലഹരി-അനാശ്യാസ സംഘത്തിെൻറ വലയിൽ അകപ്പെട്ട പ്രതിഭാശാലിയായ വിദ്യാർഥി പൊലീസ് കൗൺസലറോടു നടത്തിയ തുറന്നു പറച്ചിലാണിത്.
മാതാപിതാക്കളിൽനിന്ന് പ്രതീക്ഷിച്ച പിന്തുണയും അഭിനന്ദനങ്ങളും ഒാൺലൈനിൽ കണ്ടുമുട്ടിയ അജ്ഞാതനിൽനിന്ന് ലഭിച്ചപ്പോൾ വിശ്വാസം തോന്നി. ‘‘ആദ്യമാദ്യം നല്ല കാര്യങ്ങളും തമാശകളുെമല്ലാമാണ് പറഞ്ഞിരുന്നത്. പിന്നീട് വീട്ടിലെ കാര്യങ്ങളും ചിത്രങ്ങളും എന്നെപ്പറ്റിയുള്ള രഹസ്യങ്ങളും ചോദിക്കും. അയാളെ ഒാൺലൈനിൽ കാണാതിരുന്നപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നിത്തുടങ്ങി, പപ്പയെ കാത്തിരുന്നതുപോലെ ലാപ്ടോപ്പിനു മുന്നിൽ അയാളെ കാത്തിരുന്നു ഞാൻ.’’ യഥാസമയം പൊലീസിൽ വിവരങ്ങൾ ലഭിച്ചതുകൊണ്ടും നീതിപാലകരുടെ ജാഗ്രതകൊണ്ടും ഇൗ കുഞ്ഞ് പോറലേൽക്കാതെ, ലഹരിയുടെ ഇരയാവാതെ രക്ഷപ്പെട്ടു. എന്നാൽ, എല്ലാവർക്കും ഇൗ ഭാഗ്യം ലഭിക്കണമെന്നില്ല. പഴമക്കാർ പറയുന്നതുപോലെ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുകതന്നെയാണ് നമ്മുടെ മക്കളെ ചതിക്കുഴികളിൽനിന്ന് രക്ഷിക്കാനുള്ള ആദ്യ മാർഗം.
കുട്ടികൾ കൈവിട്ടുപോകുന്നതിൽ ഫോണിനെയും കമ്പ്യൂട്ടറിനെയും ഇൻറർനെറ്റിനെയുമാണ് ആദ്യം പഴിചാരുക. പേക്ഷ, അത് നമ്മൾ നടത്തുന്ന ഒരു ഒളിച്ചോട്ടമാണ്. നമ്മുടെ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള തന്ത്രപരമായ ഒളിച്ചോട്ടം. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കൊപ്പം െചലവഴിക്കുന്ന സമയം, അവരുമായി സ്നേഹപൂർവം നടത്തുന്ന സംസാരങ്ങൾ എന്നിവ വർധിപ്പിക്കണമെന്ന് ദുബൈ പൊലീസ്-പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ െലഫ്. ജനറൽ ദാഹി ഖൽഫാൻ തമീം അടിയന്തര നിർദേശം നൽകിയത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്.
കുട്ടികളുമായി കുറഞ്ഞ സമയവും സോഷ്യൽ മീഡിയാ സുഹൃത്തുക്കളുമായി കൂടുതൽ സമയവും ചെലവിടുന്ന രക്ഷിതാക്കൾ മക്കൾ വഴിമാറി നടക്കുന്നു എന്ന് മനസ്സിലാക്കിയശേഷമാണ് വിലപിക്കുക, അപ്പോഴേക്ക് ഏറെ ൈവകിയിട്ടുമുണ്ടാവും. മനുഷ്യ ജീവിതം സുഗമവും സൗകര്യപ്രദവുമാക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്ന, വെള്ളവും വെളിച്ചവും പോലെത്തന്നെ പ്രധാന്യമർഹിക്കുന്ന ഇൻറർനെറ്റിനെ ഒഴിവാക്കി ഒരു ലോകത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻപോലും കഴിയില്ല. എന്നാൽ അവയുടെ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന കാര്യത്തിൽ അധ്യാപകരും സാമൂഹിക പ്രവർത്തകരും ഒരേ അഭിപ്രായക്കാരാണ്.
കുഞ്ഞുങ്ങളെ കാണാനും കേൾക്കാനും അവരുമായി സമയം ചെലവഴിക്കാനും മാതാപിതാക്കൾ ആദ്യം തയാറാവെട്ട, ഉറങ്ങുേമ്പാഴൊഴികെ ൈകയിൽ ഫോണും വാട്സ്ആപ്പുമായിരിക്കുന്ന പിതാവ് കുട്ടികൾക്കിടയിൽ കർശനമായി വാട്ട്സ്ആപ് നിരോധനം ഏർപ്പെടുത്തിയാൽ എങ്ങനെ ഫലം കാണാനാണ്? പകരം ഇവയുടെ ഗുണദോഷങ്ങളെക്കുറിച്ച് സംശയരഹിതമായി കുഞ്ഞുങ്ങളെ സാവകാശം പറഞ്ഞ് ബോധ്യപ്പെടുത്താൻ തയാറായാൽ അതു സാധ്യമാവുകയും ചെയ്യും -സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി ചൂണ്ടിക്കാട്ടുന്നു. ചെറുപ്പകാലം ഏറ്റവുമധികം കൂട്ടുകൾ തേടുന്ന പ്രായമാണ്, ഏറ്റവും വലിയ കൂട്ട് മാതാപിതാക്കളും സഹോദരങ്ങളും തന്നെയാവണം.
ഫോണും കമ്പ്യൂട്ടറുകളും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സാന്നിധ്യത്തിൽ ഉപയോഗിക്കുന്ന സൗകര്യമാണ് വീടുകളിൽ ഒരുക്കേണ്ടത്.
ഫോണിെൻറ പാസ്വേഡ് മാതാപിതാക്കൾക്ക് അറിഞ്ഞിരിക്കണം. സൈബർ ഇടങ്ങളിൽ നടക്കുന്ന മോശം കൊടുക്കവാങ്ങലുകൾ ഇല്ലാതാകാനും ഒാൺലൈനിൽ മറഞ്ഞിരിക്കുന്ന അക്രമി കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തുകയും അനാശ്യാസത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത് തടയാനും ഇതു സഹായകമാവും. യൂട്യൂബിൽ രാത്രി വൈകിയും സീരിയൽ കാണുന്നത് വിലക്കിയതിനാണ് ഒരു ഇന്ത്യൻ വിദ്യാർഥി ഏതാനും മാസംമുമ്പ് വീടുവിട്ടിറങ്ങിപ്പോയത്.
നല്ല മനസ്സുള്ള ചില മനുഷ്യർക്കരികിൽ എത്തിപ്പെട്ടതും ഷാർജ പൊലീസിെൻറ സമർപ്പണബോധവും കുഞ്ഞിനെ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിക്കുന്നതിന് സഹായകമായി. വീട്ടുകാർ തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് കുഞ്ഞിന് ബോധ്യപ്പെട്ടതും അപ്പോഴാണ്.
ഒരുപാട് സ്നേഹത്തിൽ വളർത്തിയെടുത്ത കുട്ടിയായിരുന്നു അവൻ. എല്ലാ സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും നൽകിയിരുന്നു. പക്ഷേ, മാതാവ് പെെട്ടന്നൊരു നാൾ വഴക്കു പറഞ്ഞപ്പോൾ അത് താങ്ങാൻ കഴിഞ്ഞില്ല. ഇത്തരം കാര്യങ്ങളിൽ അളവറ്റ സ്വാതന്ത്ര്യങ്ങൾ അനുവദിച്ചശേഷം പെെട്ടന്നൊരുനാൾ നിയന്ത്രണം ഏർപ്പെടുത്തുേമ്പാൾ വീട്ടുകാർക്ക് തന്നോട് ഇഷ്ടമില്ല എന്ന് മക്കൾക്ക് തോന്നിപ്പോകുന്നു. അതേസമയം, മക്കളുടെ നല്ലതിനുവേണ്ടിയാണിത് ചെയ്യുന്നത് അവരെ സ്നേഹത്തിെൻറ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി നോക്കൂ, ഫോൺ വേണ്ട എന്ന് അവർ തന്നെ പറയും.കുട്ടികളുമായി പാർക്കുകളിലോ കടപ്പുറങ്ങളിലോ മറ്റ് അനുവദനീയ സമൂഹ ഇടങ്ങളിലോ പോകാൻ രക്ഷിതാക്കൾ നിർബന്ധമായും സമയം കണ്ടെത്തണമെന്ന് വിസ്ഡം-പീസ് റേഡിയോ പ്രവർത്തകൻ ഷമീം ഇസ്മായിൽ നിർദേശിക്കുന്നു.
ശരി തെറ്റുകളെക്കുറിച്ച് അവരെ സരസമായി പറഞ്ഞ് ബോധ്യപ്പെടുത്താനും നന്മയിലേക്കും ജീവകാരുണ്യ മേഖലയിലേക്കും അവരെ വഴിനടത്താനും ഇൗ സമയം ഫലപ്രദമായി വിനിയോഗിക്കുകയും ചെയ്യാം. ജീവകാരുണ്യ-സന്നദ്ധ പ്രവർത്തനങ്ങളുടെ മൂല്യങ്ങൾ ചെറുപ്പത്തിൽതന്നെ ബോധ്യപ്പെടുത്തിയാൽ കുഞ്ഞുങ്ങൾക്ക് ലോകത്തിെൻറ വിശാലത ബോധ്യപ്പെടും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.