അൽഐൻ: കോവിഡ്-19 വ്യാപനം തടയുന്നതിെൻറ ഭാഗമായി പൊതുഗതാഗത വകുപ്പിന് കീഴിലുള്ള ബസുകളിൽ സൗജന്യ മാസ്കുകളും ഹാൻഡ് സാനിറ്റൈസറും. ബസിെൻറ മുൻഭാഗത്ത് മാസ്കുകൾ അടങ്ങിയ ബോക്സും രണ്ട് ഡോറുകൾക്കടുത്തായി സാനിെറ്റെസറും സജ്ജീകരിച്ചിട്ടുണ്ട്. ബസിൽ കയറുന്നവർ സാനിറ്റൈസർ ഉപയോഗിക്കേണ്ടത് നിർബന്ധമാണ്. കൂടാതെ ഓരോ സർവിസും തുടങ്ങുന്നതിന് മുേമ്പ ബസുകൾ അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നുണ്ട്.
കോവിഡിനെതിരായ യു.എ.ഇയുടെ പോരാട്ടത്തിൽ അൽെഎനിലെ ബസ് ഡ്രൈവർമാർ ഒറ്റക്കെട്ടായി മുന്നിലുണ്ടെന്ന് 10 വർഷം ആയി ബസിൽ ജോലി ചെയ്യുന്ന പുലാമന്തോൾ സ്വദേശി സൈനു മേലേപുറത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.