റാക് സഖര്‍ മസ്ജിദിലെ ആംഗല ഭാഷയിലെ ജുമുഅ ഖുതുബക്ക് പ്രിയമേറുന്നു

റാസല്‍ഖൈമ: ഇംഗ്ളീഷ് ഭാഷയിലെ ജുമുഅ ഖുതുബ ശ്രവിക്കാന്‍ റാസല്‍ഖൈയിലെ ശൈഖ് സഖര്‍ ആല്‍ ഖാസിമി മസ്ജിദിലത്തെുന്നവരുടെ എണ്ണമേറുന്നു. മതകാര്യ വകുപ്പിന്‍െറ അനുമതിയോടെ ഒരു വര്‍ഷം മുമ്പാണ് വെള്ളിയാഴ്ച്ചകളിലെ പ്രഭാഷണം ഇവിടെ ഇംഗ്ളീഷ് ഭാഷയിലാക്കിയത്. വിദേശികളിലെന്ന പോലെ തദ്ദേശീയരിലും മികച്ച പ്രതികരണമാണ് ഇംഗ്ളീഷ് ഖുതുബക്ക് ലഭിക്കുന്നതെന്ന് സഖര്‍ മസ്ജിദില്‍ ഖുതുബ നിര്‍വഹിക്കുന്ന തദ്ദേശീയനായ ഇമാം വലീദ് അല്‍ നുഐമി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നൈജീരിയ, ജര്‍മനി, അമേരിക്ക, ഇന്ത്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വെള്ളിയാഴ്ച്ചകളില്‍ ഇവിടെയത്തെുന്നുണ്ട്. നിലവില്‍ 150ഓളം പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കൂടുതല്‍ ആളുകള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി മസ്ജിദിന്‍െറ വിപുലീകരണ പ്രവൃത്തികള്‍ക്ക് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. വൈകാതെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങും. ഇംഗ്ളീഷ് ഭാഷയില്‍ ഖതുബ നിര്‍വഹിക്കുന്ന റാസല്‍ഖൈമയിലെ ഏക മസ്ജിദാണ് ഇത്. ഉര്‍ദു ഭാഷയില്‍ ഖുതുബ നിര്‍വഹിക്കുന്ന രണ്ട് പള്ളികളും മലയാളത്തില്‍ ഖുതുബ നടക്കുന്ന ഒരു മസ്ജിദും റാസല്‍ഖൈമയിലുണ്ടെന്നും വലീദ് അല്‍ നുഐമി തുടര്‍ന്നു. റാക് ഹോട്ടലിന് സമീപമുള്ള സഖര്‍ ആല്‍ ഖാസിമി മസ്ജിദില്‍ സ്ത്രീകള്‍ക്കും പ്രാര്‍ഥന നിര്‍വഹിക്കാനുള്ള സൗകര്യമുണ്ട്. 

Tags:    
News Summary - masjid-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.