ഷാര്‍ജ: 16 ദിവസം നീണ്ട് നിന്ന 28ാമത് ഷാര്‍ജ റമദാന്‍ ചന്തയില്‍ എത്തിയത് 108,569 സന്ദര്‍ശകരെന്ന് അധികൃതര്‍. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചന്തയിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ച പ്രധാനഘടകം വിലക്കുറവും സൗകര്യങ്ങളുമായിരുന്നു.
സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കച്ചവടാനുഭവങ്ങള്‍ പകരാനായി 170ഓളം സ്വകാര്യ കമ്പനികളെയാണ് ഇത്തവണ മേളയില്‍ അണിനിരത്തിയതെന്ന് എക്സ്പോ സെൻറര്‍ സി.ഇ.ഒ സെയിഫ് മുഹമ്മദ് ആല്‍ മിദ്ഫ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും പുതുമകള്‍ ഏറെയുള്ളതുമായിരുന്നു നടപ്പ് വര്‍ഷത്തെ റമദാന്‍ ചന്ത. കച്ചവടത്തോടൊപ്പം സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കലാപരിപാടികളും സമ്മാനിക്കാനായതായി അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ റമദാന്‍ േമളയിൽ അഞ്ച് കോടി ദിര്‍ഹത്തിന്‍െറ കച്ചവടം നടന്നതായി അധികൃതര്‍ വെളിപ്പെടുത്തി. സന്ദര്‍ശകര്‍ക്ക് സമ്മാനമായി 20 ലക്ഷം ദിര്ഹത്തിെൻറ സമ്മാനങ്ങളാണ് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.