ദുബൈ: 40 പേരുടെ മാര്‍ഗംകളി ഒരുക്കി ക്രൈസ്തവദേവാലയത്തിെൻറ നാല്‍പതാം വാര്‍ഷികാഘോഷം. ജബല്‍അലി മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വാര്‍ഷികമാണ് വേറിട്ട പരിപാടികളോടെ ആഘോഷിച്ചത്.കേരളീയ ക്രിസ്ത്യന്‍ പാരമ്പര്യത്തിെൻറ ഓര്‍മപ്പെടുത്തലുകളുമായാണ് ജബല്‍അലിയിലെ യാക്കോബായ സുറിയാനി പള്ളിയില്‍ വിശ്വാസികള്‍ അണിനിരന്നത്.
കുരുന്നുകള്‍ വരെ ചട്ടയും മുണ്ടും ചുറ്റി പള്ളിയിലെത്തി. ഘോഷയാത്രയായി പള്ളിക്ക് മുന്നിലെത്തിയായിരുന്നു മാര്‍ഗം കളി. ദുബൈ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പരിചമുട്ടുകളി പാട്ടുമായി യുവാക്കളുടെ സംഘവും ചുവടുവെച്ചു. യു.എ.ഇ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്താതിയോസ്, ഇടവക വികാരി ഫാ. എബിന്‍ എബ്രഹാം, ഡീക്കണ്‍ ജോണ്‍ കാട്ടില്‍പറമ്പില്‍ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു. നാല്‍പതാം വാര്‍ഷികത്തിെൻറ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.