അജ്മാനിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ

അജ്‌മാൻ: കൊല്ലം കുണ്ടറ സ്വദേശി റൂബൻ പൗലോസിനെ (സച്ചു - 17) യു.എ.ഇയിലെ അജ്‌മാനിൽ കെട്ടിടത്തിൽ നിന്നും വീണുമരിച്ചനിലയിൽ കണ്ടെത്തി. അജ്‌മാൻ ഗ്ലോബൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് മൃതദേഹം കെട്ടിടത്തിനുതാഴെ കണ്ടെത്തിയത്.

ചേംബർ ഓഫ് കൊമേഴ്‌സിനടുത്ത് ആറുനില കെട്ടിടത്തിലെ ആറാംനിലയിൽ നിന്നാണ്‌ വീണത്. അജ്‌മാൻ പൊലീസാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. മരിക്കുന്നതിന് തലേന്ന് രാത്രി ഷാർജ സെയ്ന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊയ്ത്തുത്സവത്തിൽ റൂബൻ കുടുംബത്തോടൊപ്പം പങ്കെടുത്തതായി ബന്ധുക്കൾ പറഞ്ഞു.

അജ്‌മാനിൽ സംരംഭകനായ പൗലോസ് ജോർജിന്റെയും ദുബൈ അൽ തവാറിൽ നഴ്‌സായ ആശാ പൗലോസിന്റെയും മകനാണ്. വിദ്യാർഥിനികളായ രൂത്ത് സൂസൻ പൗലോസ്, റുബീന സൂസൻ പൗലോസ് എന്നിവർ സഹോദരികളാണ്. സംസ്‌കാരം നാട്ടിൽ. 

Tags:    
News Summary - Malayali student found dead in ajman after felling from building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.