റാസല്‍ഖൈമ: വാദി ശാമില്‍ മൂന്ന് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന സഈദ് അബ്ദുല്ലയുടെ ഉടമയിലെ സ്ഥലം വെറുമൊരു ഭൂമിയില്ല. എണ്ണയിതര വരുമാന സ്രോതസ്സുകളിലേക്ക് കണ്ണ് നടുന്ന യു.എ.ഇ അധികൃതരുടെ പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നത് കൂടിയാണ് സഈദ് അബ്ദുല്ലയുടെ റാസല്‍ഖൈമ അല്‍ജീറിന് സമീപത്തെ വാദി ശാമിലെ വിശാലമായ പച്ചതുരുത്ത്.
കിളിച്ചുണ്ടന്‍ മാമ്പഴം, മാതളം, നാല് വ്യത്യസ്ത ഇനങ്ങളിലുള്ള മള്‍ബറി തുടങ്ങിയവ മധുരമൂറും കാഴ്ച്ചകളാണ്. വ്യത്യസ്ത ഇനങ്ങളിലുള്ള നൂറുകണക്കിന് ലൗബേര്‍ഡ്സുകളുടെ വിഹാരത്തിനായി നിലനിര്‍ത്തിയിട്ടുള്ള തനത് പുല്ലുകളും വൃക്ഷങ്ങളും ചെറുവനത്തിെൻറ പ്രതീതിയുളവാക്കുന്നതാണ്. 25ഓളം മയിലുകള്‍, മൂന്ന് മൂതല്‍ നാലര കിലോ ഗ്രാം തൂക്കം വരുന്ന ഉയര്‍ന്നയിനത്തില്‍പ്പെടുന്ന കോഴികള്‍, കാട കോഴികള്‍, മുയലുകള്‍, മാനുകള്‍, മുള്ളന്‍ പന്നി തുടങ്ങിയവ ചെറു മൃഗശാലയിലെത്തിയ അനുഭവം നല്‍കും. തൊട്ടാവാടി, കടലാസ് ചെടികളെയുമെല്ലാം ഏറെ ശ്രദ്ധയോടെയാണ് പരിചരിക്കുന്നത്. ഷാര്‍ക്ക് തുടങ്ങിയ വിവിധയിനങ്ങളിലുള്ള മല്‍സ്യങ്ങള്‍ക്കും ആമകള്‍ക്കും മനോഹരമായ മലനിരക്ക് സമീപമുള്ള സഈദ് അബ്ദുല്ല വിശാലമായ തോട്ടത്തില്‍ ഇടം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയത്തെിയ മലയാളി കുടുംബങ്ങള്‍ സഈദ് ഒരുക്കിയിട്ടുള്ള മനംകുളിര്‍പ്പിക്കും കാഴ്ച്ചകളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ചാണ് ഇവിടം വിട്ടത്.
റാക് യുവകലാ സാഹിതി കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് വെള്ളല്ലൂരിെൻറ നേതൃത്വത്തിലാണ് മലയാളി കുടുംബങ്ങൾ തോട്ടത്തിലെത്തിയത്. 15ഓളം തൊഴിലാളികളെയാണ് തോട്ടത്തിന്‍െറ പരിചരണത്തിനായി സഈദ് നിയോഗിച്ചിട്ടുള്ളത്. ജലസംഭരിണിയും വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനവും ഏറെ സാങ്കേതികത്തികവോടെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. രഘുനന്ദനന്‍, ജ്യോതി സന്ദീപ്, അനിത രഘുനന്ദനന്‍ എന്നിവര്‍ ക്ളാസ് നയിച്ചു. പാര്‍വതി, ആസിഫ് അലി, ഷീന നജ്മുദ്ദീന്‍, നിത സജിന്‍, ഹരി നയന്‍, ധന്യ, ഹിമ, ലൈല സഫീര്‍, ദേവദത്തന്‍ എന്നിവര്‍ സംസാരിച്ചു. വിജയമ്മ, അഡ്വ. നജ്മുദ്ദീന്‍, പ്രകാശ് തണ്ണീര്‍മുക്കം, സബിന്‍ വെള്ളല്ലൂര്‍, സുദര്‍ശനന്‍ മോങ്ങാടി, ബിജു, ഷിബുകുമാര്‍, നീരജ് നായര്‍ എന്നിവര്‍ ഉൾക്കൊളളുന്നതായിരുന്നു യാത്രാ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.