ദുബൈ ഗോള്‍ഡ് സൂഖില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ 9ാമത്തെ ഷോറൂം ഗ്രൂപ് സീനിയർ ഡയറക്ടർ മായൻകുട്ടി സി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ ഗോള്‍ഡ് സൂഖില്‍ 9ാമത്തെ ഷോറൂം ആരംഭിച്ച് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്. മലബാർ ഗ്രൂപ് സീനിയർ ഡയറക്ടർ മായൻകുട്ടി സി പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മാനുഫാക്ചറിങ് ഹെഡ് ഫൈസൽ എ.കെ, മറ്റു സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിനോദസഞ്ചാരികളുടെയും പ്രവാസി ഉപഭോക്താക്കളുടെയും വൈവിധ്യമാര്‍ന്ന ഡിസൈന്‍ അഭിരുചികള്‍ പരിഗണിച്ച്, ഡെയ്ലി വെയര്‍, ഓഫിസ് വെയര്‍, പ്രത്യേക അവസരങ്ങള്‍, ബ്രൈഡല്‍ ശേഖരങ്ങള്‍ എന്നിവക്ക് അനുയോജ്യമായ സവിശേഷ ആഭരണ ഡിസൈനുകളുടെ വിപുലമായ നിരയാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ‘മൈന്‍’ ആഭരണശേഖരത്തിന്റെ പ്രത്യേക ഏരിയക്ക് പുറമേ, മറ്റു എക്സ്ക്ലൂസിവ് ബ്രാന്‍ഡുകളായ ഇറ-അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, വിരാസ്-റോയല്‍ പോള്‍ക്കി ജ്വല്ലറി, എത്നിക്സ്-ഹാൻഡ് ക്രാഫ്റ്റഡ് ഡിസൈനര്‍ ജ്വല്ലറി, പ്രഷ്യ-ജെം ജ്വല്ലറി, ഡിവൈന്‍-ഇന്ത്യന്‍ ഹെരിറ്റേജ് ജ്വല്ലറി, സ്റ്റാര്‍ലെറ്റ്-കിഡ്സ് ജ്വല്ലറി എന്നിവയുടെ അതുല്യമായ ശേഖരവും പുതിയ ഷോറൂമില്‍ സജ്ജീകരിച്ചിട്ടുണ്ട്.
മേഖലയിലെ സ്വർണ വ്യാപാരത്തിന്റെ ഹബ്ബായ ദുബൈ ഗോള്‍ഡ് സൂഖില്‍ ബ്രാന്‍ഡിന്റെ ഒമ്പതാമത്തെ ഷോറൂം തുറക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഷംലാല്‍ അഹമ്മദ് പറഞ്ഞു. അനന്തമായ സാധ്യതകളുള്ള ഈ വിപണിയില്‍ 9 ഷോറൂമുകളുമായി ശക്തമായ സാന്നിധ്യമാണ് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഊട്ടിയുറപ്പിക്കുന്നത്. ചരിത്രപ്രാധാന്യമേറിയ ദുബൈയുടെ ഹൃദയഭാഗത്തെത്തുന്ന ആഭരണപ്രേമികള്‍ക്ക് അഭിരുചികള്‍ക്കനുസരിച്ചുള്ള ആഭരണശ്രേണികള്‍ അവതരിപ്പിക്കാനാവുമെന്ന ആത്മവിശ്വാസം ബ്രാന്ഡിനുണ്ടെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.