ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് റമദാനില്‍ നടത്തുന്ന സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു. അര്‍ഹരായ ജനവിഭാഗങ്ങള്ക്കിടയിലേക്ക് ഇഫ്താര്‍ ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി 2.3 ദശലക്ഷം ദിര്‍ഹമാണ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 13 രാജ്യങ്ങളില്‍ ഗ്രൂപ് വര്‍ഷം മുഴുവനും നടത്തുന്ന ഇ.എസ്.ജി ഉദ്യമങ്ങള്‍ക്ക് പുറമേയാണ് ഈ സംരംഭങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
അര്‍ഹരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇഫ്താര്‍ ഭക്ഷണവും ഭക്ഷ്യ കിറ്റുകളും ഉള്‍പ്പെടെ വിശുദ്ധ മാസത്തിലുടനീളം സാമൂഹിക ക്ഷേമ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എംബസികള്‍, അതോറിറ്റികള്‍, എൻ.ജി.ഒകള്‍, സമാന ചിന്താഗതിയുള്ള സംഘടനകള്‍ എന്നിവയുമായി ബ്രാന്‍ഡ് സഹകരിക്കും.
യു.എ.ഇ, സൗദി, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ, സിംഗപ്പൂര്‍, യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ ഈ വര്‍ഷത്തെ റമദാന് ഭക്ഷണ വിതരണ ദൗത്യത്തിന്റെ ഭാഗമായി 180,000 ലധികം ഇഫ്താര്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യും.
യു.എ.ഇയില്‍ ദുബൈ ഗോള്‍ഡ് സൂഖ്, സജ്ജ, ജബല്‍ അലി, സോനാപുര്‍, അജ്മാന്, അബൂദബി, അല്‍ ഐന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കിടയില്‍ ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്യും. ദുബൈ പൊലീസ്, കെ.എം.സി.സി, ദുബൈ, ഷാര്‍ജ ഔഖാഫ്, ദുബൈ സി.ഡി.എ, എം.എസ്.എസ്, ഫുഡ് ബാങ്ക് ദുബൈ, ഫുജൈറ ചാരിറ്റി അസോസിയേഷന്, റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെയാണ് വിതരണം നടത്തുന്നത്.
1993ല്‍ സ്ഥാപിതമായത് മുതല്‍ ഇ.എസ്.ജി (പരിസ്ഥിതി, സാമൂഹികം, ഭരണം) ഉദ്യമങ്ങള്‍ മലബാര്‍ ഗ്രൂപ്പിന്റെ പ്രാഥമിക പ്രതിബദ്ധതയാണ്. ലാഭവിഹിതത്തിന്റെ അഞ്ചു ശതമാനമാണ് ഇത്തരം ഉദ്യമങ്ങള്‍ക്കായി ഗ്രൂപ്പ് നീക്കിവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.