ദുബൈ: പ്രണയകാലം വരവേല്‍ക്കാന്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ കലക്ഷന്‍ അവതരിപ്പിച്ചു. 100ല്‍ അധികം വരുന്ന ഹൃദയാകൃതിയിലുള്ള മനോഹരമായ ഡിസൈനുകള്‍ 750 ദിർഹം മുതല്‍ ലഭ്യമാകും.
കൂടാതെ, ഹാര്‍ട്ട് ടു ഹാര്‍ട്ട് കലക്ഷനില്‍ നിന്നുള്ള ഓരോ ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോഴും കാൽവിൻ ക്ലെയിന്, ആന്‍ ക്ലെയിന് എന്നീ ബ്രാന്‍ഡഡ് വാച്ചുകള്‍ സമ്മാനമായി ലഭിക്കും.
ഈ ലിമിറ്റഡ് കലക്ഷനും ഓഫറുകളും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഫെബ്രുവരി 16 വരെ ലഭിക്കും.
ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍പ്പെടുന്ന മനോഹരമായ പെന്‍ഡന്റുകള്‍, വളകള്‍, ബ്രേസ്ലെറ്റുകള്, കമ്മലുകള്‍, മോതിരങ്ങള്‍ തുടങ്ങിയവ ഹാര്‍ട്ട് ടു ഹാര്‍ട്ട് കലക്ഷനില്‍ ലഭ്യമാണ്. 18 കാരറ്റ് സ്വര്‍ണത്തിലും ഡയമണ്ടിലും ലഭ്യമാകുന്നതുകൊണ്ട് തന്നെ ബ്രാൻഡിന്റെ വിവിധ തലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാനും ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞ വിലയില്‍ ലഭിക്കുന്നതുകൊണ്ടും ഹാര്‍ട്ട് ടു ഹാര്‍ട്ട് കലക്ഷനിലെ ഓരോ ഡയമണ്ട് ആഭരണത്തോടൊപ്പവും ബ്രാന്‍ഡഡ് വാച്ച് സ്വന്തമാക്കാന്‍ സാധിക്കുന്നതുകൊണ്ടും ഈ വര്‍ഷത്തെ ആഘോഷങ്ങളെ കൂടുതല്‍ സ്പെഷലും ലാഭകരമാക്കുകയുമാണ് ചെയ്യുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.