Posted On
date_range Updated On
date_range കായികരംഗത്തെ സേവനങ്ങൾക്ക് എം.എ. യൂസുഫലിക്ക് അംഗീകാരം
അബൂദബി: യു.എ.ഇ.യിലെ കായികരംഗത്തിന് നൽകിയ സേവനങ്ങൾക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലിക്ക് രാജ്യത്തിെൻറ ആദരവ്. അബൂദബി എമിറേറ്റ്സ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് യൂസുഫലിയെ ഉപഹാരം നൽകി ആദരിച്ചത്. ഈ അംഗീകാരം ലഭിക്കുന്ന ഏക ഇന്ത്യക്കാരനാണ് യൂസുഫലി. അബൂദബി പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ ആൽ റുമൈതി, ദേശീയ ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേശീയ ഒളിമ്പിക്സ് കമ്മിറ്റിയുടെയും ജനറൽ അതോറിറ്റി ഓഫ് യൂത്ത് സ്പോർട്സ് വെൽഫെയർ മന്ത്രാലയത്തിെൻറയും ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.