അബൂദബിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ യൂസുഫലി നിക്ഷേപകർക്ക്​ ഡിവിഡന്‍റ്​ ​

പ്രഖ്യാപിക്കുന്നു

1627 കോടി രൂപയുടെ ഡിവിഡന്‍റ്​ ​പ്രഖ്യാപിച്ച്​ ലുലു

അബൂദബി: ലുലു റീട്ടെയ്ൽ ഹോൾഡിങ്ങ്സിന്‍റെ രണ്ടാമത് വാർഷിക യോ​ഗത്തിൽ നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനം. ലുലു ഓഹരി ഉടമകൾക്ക് 2025 സാമ്പത്തിക വർഷത്തിൽ 1627 കോടി രൂപയുടെ (723 ദശലക്ഷം ദിർഹം) ഡിവിഡന്‍റ്​ നൽകും. അബൂദബിയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് (എ.ജി.എം) തീരുമാനം അം​ഗീകരിച്ചത്. 2025 സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ (361.5 ദശലക്ഷം ദിർഹം) ഡിവിഡന്‍റ്​ നൽകാനും തീരുമാനമായി. ജി.സി.സിയിലെ വിപുലമായ പദ്ധതികളും മികച്ച വിൽപ്പനനേട്ടവും ഡിജിറ്റൽ ഇ കൊമേഴ്സ് രം​ഗത്തെ ഉയർന്ന വളർച്ചാനിരക്കും നേട്ടത്തിന് വേ​ഗത പകർന്നു. 2025 സാമ്പത്തിക വർഷത്തിൽ 7.9 ശതകോടി ഡോളറിന്‍റെ വരുമാനം നേടി.

4.1 ശതമാനത്തിന്‍റെ വർധനവാണുണ്ടായത്​. ​ദീർഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളർച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്തവുമാണ് നേട്ടത്തിന് വേ​ഗത പകർന്നതെന്നും നിക്ഷപേകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. മെയ് ഒന്നിനാണ് ലുലു റീട്ടെയ്ൽ എക്സ്-ഡിവിഡന്‍റ്​ തീയതി. മെയ് 23ന് ഡിവിഡന്‍റ്​ വിതരണം ചെയ്യും.

Tags:    
News Summary - Lulu declares dividend of Rs 1,627 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.