ദുബൈ: നഗരത്തിലെ സുപ്രധാന താമസമേഖലയായ ബർദുബൈ മൻകൂലിലെ ഫ്ലാറ്റിൽ ശനിയാഴ്ച വൈകീട്ടുണ്ടായ പൊട്ടിത്തെറിയിൽ രണ്ടു മരണം, രണ്ടു പേർക്ക് പരിക്ക്.
ഇവിടുത്തെ ഏഴുനില സ്റ്റുഡിയോ അപാർട്മെൻറിെൻറ ആറാം നിലയിലുള്ള ഫ്ലാറ്റിലാണ് അപകടമുണ്ടായത്. രണ്ടു പേരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടതായാണ് വിവരം. ഇവരിൽ ഒരാൾ മുംബൈ സ്വദേശിയാണ്. ഗുരുതര പൊള്ളലുകളോടെ ഒരു സ്ത്രീയേയും ഗ്യാസ് ടെക്നീഷ്യനെയും ദുബൈ റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഫ്ലാറ്റിലെ ഗാസ് പൈപ്പ്ലൈൻ തകരാറാണെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധിക്കാൻ രണ്ട് ജീവനക്കാർ എത്തിയിരുന്നു. അവർ ജോലി ആരംഭിച്ച് അൽപ സമയത്തിനകം പൊട്ടിത്തെറി സംഭവിക്കുകയായിരുന്നുവെന്ന് ഗുരുതര പരിക്കേറ്റ സ്ത്രീയുടെ സഹോദരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.