ലൂയിസ് ഫിലിപ്പ് ദുബൈ ബുർജുമാൻ മാളിൽ ആരംഭിച്ച പുതിയ ഷോറൂം ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിശാഖ് കുമാർ, കല്യാൺ സിൽക്സ് എക്സിക്യൂട്ടിവ് ഡയറക്ടറും ഫ്രാഞ്ചൈസ് പാർട്ണറുമായ മഹേഷ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: പ്രമുഖ വസ്ത്ര ബ്രാൻഡായ ലൂയിസ് ഫിലിപ്പ് ദുബൈയിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ബുർജുമാൻ മാളിന്റെ ഒന്നാം നിലയിൽ 1,185 ചതുരശ്ര അടിയിലധികം വിസ്തൃതിയിലാണ് പുതിയ ഷോറൂം. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിശാഖ് കുമാർ, കല്യാൺ സിൽക്സ് എക്സിക്യൂട്ടിവ് ഡയറക്ടറും ഫ്രാഞ്ചൈസ് പാർട്ണറുമായ മഹേഷ് പട്ടാഭിരാമൻ എന്നിവർ ചേർന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബ്രാൻഡിന്റെ ആഗോള പ്രസക്തിയും ആകർഷകമായ ഫാഷൻ മുഖവും ആവർത്തിച്ചുകൊണ്ട് മിഡിൽ ഈസ്റ്റിലേക്കുള്ള ലൂയിസ് ഫിലിപ്പിന്റെ പ്രവേശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡ് സി.ഇ.ഒ വിശാഖ് കുമാർ പറഞ്ഞു. ആദിത്യ ബിർള ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് ലിമിറ്റഡുമായുള്ള ബന്ധം കൂടുതൽ ശക്തമായി വളരുകയാണെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ ബ്രാൻഡുകളെ മിഡിൽ ഈസ്റ്റിലേക്ക് കൊണ്ടുവരുന്നതിൽ പങ്കാളികളായതിൽ അഭിമാനിക്കുന്നതായും കല്യാൺ സിൽക്സ് എക്സിക്യൂട്ടിവ് ഡയറക്ടർ മഹേഷ് പട്ടാഭിരാമൻ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.