ഇ​ത്തി​ഹാ​ദ് റെ​യി​ൽ പ​ദ്ധ​തി​യു​ടെ വാ​ഗ​ണു​ക​ൾ ക​പ്പ​ലി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ക്കു​ന്നു

ദു​ബൈ: ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പ​ദ്ധ​തി​ക്ക്​ ആ​വ​ശ്യ​മാ​യ പു​തി​യ ലോ​ക്കോ​മോ​ട്ടീ​വു​ക​ളും വാ​ഗ​ണു​ക​ളും എ​ത്തി. ട്രെ​യി​ൻ എ​ൻ​ജി​നാ​യ ലോ​ക്കോ​മോ​ട്ടീ​വി​ന്‍റെ​യും വാ​ഗ​ണു​ക​ളു​ടെ​യും ആ​ദ്യ ബാ​ച്ചാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ച​ര​ക്ക്​ ക​ട​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ഡ്​​സ്​ ട്രെ​യി​നു​ക​ളു​ടെ എ​ണ്ണം 45 എ​ണ്ണ​മാ​കും. ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ നി​ർ​മി​ച്ച​ത് യു.​എ​സ്​ ക​മ്പ​നി​യാ​യ പ്രോ​ഗ്ര​സ് റെ​യി​ലാ​ണ്. അ​തേ​സ​മ​യം, ചൈ​ന​യി​ലെ സി.​ആ​ർ.​ആ​ർ.​സി ഗ്രൂ​പ്പാ​ണ് വാ​ഗ​ണു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ ആ​കെ വാ​ഗ​ണു​ക​ളു​ടെ എ​ണ്ണം ആ​യി​ര​ത്തി​ലേ​റെ വ​രും. സാ​യി​ദ്, അ​ൽ മു​സ​ഫ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യാ​ണ് ച​ര​ക്ക് എ​ത്തി​യ​ത്. അ​തി​നി​ടെ ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ യു.​എ.​ഇ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ വ​ലി​യ സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന്​ പ​ദ്ധ​തി​യു​ടെ എ​ക്സി. ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ അ​ൽ മ​ർ​സൂ​ഖി പ​റ​ഞ്ഞു. അ​ടു​ത്ത 50 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത​യോ​ടെ വി​ശ്വ​സ​നീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ ച​ര​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കി​യാ​കും ഇ​ത്​ സാ​ധ്യ​മാ​കു​ക.

ഗ​ൾ​ഫ് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) നെ​റ്റ്‌​വ​ർ​ക്കു​മാ​യു​ള്ള ബ​ന്ധ​ത്തി​ലും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ലും പ​ദ്ധ​തി വ​ലി​യ സം​ഭാ​വ​ന ന​ൽ​കും. ഷി​പ്പി​ങ്, ലോ​ജി​സ്റ്റി​ക് സേ​വ​ന​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക, ആ​ഗോ​ള കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ യു.​എ.​ഇ​യു​ടെ സ്ഥാ​നം ഉ​റ​പ്പി​ക്കു​ക​യും ചെ​യ്യും -അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. റെ​യി​ൽ ശൃം​ഖ​ല​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പു​തി​യ ലോ​ക്കോ​മോ​ട്ടീ​വു​ക​ളും വാ​ഗ​ണു​ക​ളും ഇ​ത്തി​ഹാ​ദ് റെ​യി​ലി​ന്‍റെ അ​ൽ മി​ർ​ഫ​യി​ലെ കേ​ന്ദ്ര​ത്തി​ൽ സൂ​ക്ഷി​ക്കും.

സാ​​ങ്കേ​തി​ക തി​ക​വോ​ടെ ട്രെ​യി​നു​ക​ൾ

ഇ​ത്തി​ഹാ​ദ്​ ട്രെ​യി​നു​ക​ളു​ടെ ലോ​ക്കോ​മോ​ട്ടീ​വു​ക​ൾ ഡീ​സ​ലി​ലും വൈ​ദ്യു​തി​യി​ലും പ്ര​വ​ർ​ത്തി​ക്കും. മാ​ത്ര​മ​ല്ല, പ​ൾ​സ് സാ​ൻ​ഡ് ഫി​ൽ​ട്ട​റി​ങ്​ സം​വി​ധാ​നം പോ​ലു​ള്ള ഏ​റ്റ​വും പു​തി​യ രീ​തി​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​രു​ഭൂ​മി​യി​ലൂ​​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ട്രെ​യി​നി​ന്‍റെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്. ഓ​രോ ലോ​ക്കോ​മോ​ട്ടീ​വി​നും 100 വാ​ഗ​ണു​ക​ൾ വ​ലി​ക്കാ​ൻ ക​ഴി​യും, ഇ​ത് 300 ട്ര​ക്കു​ക​ളു​ടെ ശേ​ഷി​ക്ക് തു​ല്യ​മാ​ണ്. ഈ ​ട്രെ​യി​നു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ച​ര​ക്കു​ക​ളു​ടെ അ​ള​വ് പ്ര​തി​ദി​നം 5,600 ട്ര​ക്ക് ട്ര​ക്കു​ക​ൾ​ക്ക് തു​ല്യ​മാ​ണ്.

ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളും കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളും നേ​രി​ടാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ്​ പു​തു​താ​യി ഇ​റ​ക്കു​മ​തി ചെ​യ്ത വാ​ഗ​ണു​ക​ൾ. അ​ത്യാ​ധു​നി​ക ബ്രേ​ക്കി​ങ്, സി​ഗ്ന​ലി​ങ്, ക​ൺ​ട്രോ​ൾ, ക​മ്യൂ​ണി​ക്കേ​ഷ​ൻ, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വാ​ഗ​ണു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പെ​ട്രോ​കെ​മി​ക്ക​ൽ​സ്, അ​സം​സ്കൃ​ത ഉ​രു​ക്ക്, ഉ​രു​ക്ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ചു​ണ്ണാ​മ്പു​ക​ല്ല്, സി​മ​ന്‍റ്, നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, വ്യാ​വ​സാ​യി​ക, ഗാ​ർ​ഹി​ക മാ​ലി​ന്യ​ങ്ങ​ൾ, അ​ലു​മി​നി​യം, ഭ​ക്ഷ​ണം, വി​വി​ധ​ത​രം ച​ര​ക്കു​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ൽ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും.

ച​ര​ക്ക്​ ​സ​ർ​വി​സി​ന്​ പു​റ​മെ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും പാ​ത​യി​ലൂ​ടെ ഓ​ടു​മെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 50 ബി​ല്യ​ൺ ദി​ർ​ഹം ചെ​ല​വ്​ വ​ക​യി​രു​ത്തി​യ പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ദു​ബൈ​യി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ 50 മി​നി​റ്റി​ലും അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ ഫു​ജൈ​റ​യി​ലേ​ക്ക്​ 100 മി​നി​റ്റി​ലും എ​ത്തി​ച്ചേ​രാ​നാ​കും. 1200 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഏ​ഴ്​ എ​മി​റേ​റ്റു​ക​ളി​ലെ 11 സു​പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ റെ​യി​ൽ പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന​ത്. ട്രെ​യി​ൻ കു​തി​ച്ചോ​ടു​ക മ​ണി​ക്കൂ​റി​ൽ 200 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ്. സൗ​ദി അ​തി​ർ​ത്തി​യി​ലെ സി​ല മു​ത​ൽ രാ​ജ്യ​ത്തി‍െൻറ കി​ഴ​ക്ക​ൻ തീ​ര​ദേ​ശ​മാ​യ ഫു​ജൈ​റ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്​ റെ​യി​ൽ.


ഫു​ജൈ​റ​യി​ലെ അ​ൽ ബി​ത്​​ന കോ​ട്ട​യു​ടെ സ​മീ​പ​ത്തു​കൂ​ടെ ​കട​ന്നു​പോ​കു​ന്ന ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പാ​ലം


 


Tags:    
News Summary - Locomotives and wagons arrived

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.