‘കമോണ്‍ കേരള’യുടെ ഭാഗമായി നടന്ന ലിറ്റില്‍ ആർട്ടിസ്റ്റ് ചിത്രരചന മത്സരത്തിലെ ദൃശ്യങ്ങൾ
ഷാര്‍ജ: കമോണ്‍ കേരളയുടെ രണ്ടാം ദിനത്തിലും കുഞ്ഞു കാലാകാരന്മാരുടെ നിറസാന്നിധ്യം. ശനിയാഴ്ച രാവിലെ ആരംഭിച്ച ലിറ്റില്‍ ആര്‍ട്സ് ചിത്രരചന മത്സരത്തിന് വന്നെത്തിയത് രണ്ടായിരത്തോളം കുട്ടി കാലാകാരന്മാര്. കെ.ജി മുതല്‍ മൂന്നാം തരാം വരെയുള്ള ജൂനിയര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് ക്രയോണ്‍ കളറിങ് മത്സരവും നാലാം തരം മുതല്‍ ഏഴാം തരം വരെയുള്ള കുട്ടികള്‍ സീനിയര്‍ വിഭാഗത്തില്‍ പെന്‍സില്‍ േഡ്രായിങ് ആൻഡ് കളറിങ് മത്സരമാണ് അരങ്ങേറിയത്. ‘എൻചാന്റഡ് ഓഷ്യൻ: എ വേൾഡ് ബിനീത്ത് ദി വേവ്സ്’ എന്ന ആശയം നല്‍കിയായിരുന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുള്ള മത്സരം. ജൂനിയര്‍ വിഭാഗത്തിനു ചടങ്ങില്‍ ചിത്രം നല്കി നിറം നല്‍കാനായിരുന്നു മത്സരം.
രാജ്യത്തെ വിവിധ സ്കൂളുകളില്‍നിന്നുള്ള വിവിധ രാജ്യക്കാരായ വിദ്യാര്‍ഥികളാണ് മത്സരത്തിന് എത്തിയത്. വിത്യസ്ത സോണുകളാക്കി തിരിച്ചായിരുന്നു മത്സരവേദി ഒരുക്കിയിരുന്നത്. തങ്ങളുടെ കുട്ടികളുടെ ഭാവനകള്‍ നേരിട്ടു കാണാന്‍ രക്ഷിതാക്കളുടെ വലിയ നിരതന്നെ ചടങ്ങിന് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.