ഷാര്‍ജ: വര്‍ണ വെളിച്ചങ്ങള്‍ കൊണ്ട് ചരിത്ര കാവ്യങ്ങള്‍ കുറിക്കുന്ന എട്ടാമത് ഷാര്‍ജ വെളിച്ചോത്സവത്തിന് ശനിയാഴ്ച തിരിതാഴും. പോയ വര്‍ഷത്തെക്കാള്‍ പുതുമകളോടെ അവതരിപ്പിച്ച വെളിച്ചോത്സവം കാണാന്‍ വന്‍ജനാവലിയാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തുന്നത്. ശാസ്ത്രം, സര്‍ഗ രചന, അറിവ് എന്നിവക്ക് ഊന്നല്‍ നല്‍കി, ഷാര്‍ജയുടെ സാംസ്കാരിക വൈവിധ്യം ഉയര്‍ത്തി കാട്ടുകയായിരുന്നു വെളിച്ചോത്സവത്തിെൻറ ലക്ഷ്യം. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാെൻറ ജീവിത മുഹൂര്‍ത്തങ്ങള്‍ ദീപങ്ങള്‍ ചുവരുകളിലെഴുതി.
രാഷ്ട്ര നായകരുടെ ചിത്രങ്ങള്‍ പുനരാവിഷ്ക്കരിക്കപ്പെട്ടു. ഷാര്‍ജ പട്ടണത്തിന് പുറമെ, ഉപനഗരങ്ങളിലും പോയ വര്‍ഷങ്ങളേക്കാള്‍ വെളിച്ചോത്സവം എത്തിയത് മറ്റ് എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്കും ആവേശമായി. ഡോ.സുല്‍ത്താന്‍ ആല്‍ ഖാസിമി സെൻർർ ഫോര്‍ ഗള്‍ഫ് സ്റ്റഡീസ്, ഷാര്‍ജ യൂണിവേഴ്സിറ്റി ക്യാംപസ് അവന്യൂ, യൂണിവേഴ്സിറ്റി സിറ്റി ഹാള്‍, ഷാര്‍ജ പൊലീസ് അക്കാദമി, ഖാലിദ് ലഗൂണ്‍, അല്‍ നൂര്‍ പള്ളി, പാം ഒയാസിസ്, ദി ഹൗസ് ഓഫ് ജസ്റ്റീസ്, ദി ഹാര്‍ട് ഓഫ് ഷാര്‍ജ, ഷാര്‍ജ അല്‍ ഹിസന്‍ കോട്ട, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ്, ദൈദിലെ അമ്മാര്‍ ബിന്‍ യാസര്‍ പള്ളി, ദിബ്ബ അല്‍ ഹിസ്നിലെ ശൈഖ് റാഷിദ് ബിന്‍ അഹമ്മദ് ആല്‍ ഖാസിമി പള്ളി, അല്‍ ഹംറിയ നഗരസഭ, ഖോര്‍ഫക്കാന്‍ നഗര വികസന വിഭാഗം, ഖോര്‍ഫക്കാന്‍ നഗരസഭ കൗണ്‍സില്‍, കല്‍ബ നഗരസഭ കൗണ്‍സില്‍, കല്‍ബ ഡയറക്ടറേറ്റ് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് എന്നിവിടങ്ങളിലാണ് വെളിച്ചോത്സവം നടക്കുന്നത്.
എല്ലാ കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അല്‍ മജാസ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. പുല്‍മേടുകളും പൂക്കളും കായലും നൗകകളും കഥ പറയുന്ന ദ്വീപുകളും ഭക്ഷണ ശാലകളും വെളിച്ചത്തിെൻറ വരാന്തകളും നിറഞ്ഞ ഈ മേഖലയില്‍ ജലസവാരി നടത്താനുള്ള സൗകര്യങ്ങളും ഉള്ളത് കണക്കിലെടുത്താണ് സന്ദര്‍ശകര്‍ ഈ ഭാഗത്തേക്ക് ഒഴുകാന്‍ കാരണം. ശനി മുതല്‍ ബുധന്‍ വരെ ദിവസവും വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആറ് മുതല്‍ അര്‍ധരാത്രി വരെയുമാണ് വെളിച്ചോത്സവം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.